അഴകായ് - മലയാളകവിതകള്‍

അഴകായ് 

അഴകായ് സൂര്യമുരളി

ഹൃദയ കവാടത്തിനരികിലായ് നിന്നൂ,
നിൻ സ്നേഹത്തിനായ്.............
ഒരുമിച്ചുപറക്കാൻ കൊതിച്ച ദാഹം,
മനസ്സിൻ വ്യാമോഹമെന്നോതി,ചിന്തകൾ
പറയാൻ മടിച്ച പ്രണയം, പൊട്ടിമുറിഞ്ഞു
വാക്കുകളായ് കൊഴിഞ്ഞു വീണുപോയ്........

എന്തിനോ ഉണർന്ന കിനാക്കൾ, സ്വപ്ന
പർവ്വതനിരകളിൽ തട്ടി മഞ്ഞുകണികകളായ്....
പുഷ്പദളങ്ങൾ,മട്ടുപ്പാവിൽ വീണുറങ്ങി
പോയതറിഞ്ഞീലയോ?..............
സുഗന്ധം പേറിവരുന്ന കാറ്റിനുമുണ്ടോ
പ്രണയം..............?

അവളറിയാതെ തലോടിപ്പോയ മന്ദമാരുതനു
മുണ്ടോ പ്രണയം..........
തുള്ളിമുറിയാതെ കുളിരുകോരും മഴത്തുള്ളി
ക്കുമുണ്ടോ പ്രണയം...............?
മത്സരക്കളരിയിൽ തോറ്റുപോയോ,
തെന്നലെ നീ..............

അഴകേറും താരുണ്യമേ, നീ ഒരു തൂവൽ
സ്പർശത്തിനായ് കൊതിച്ചുവോ..............?


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:20-07-2018 05:41:56 PM
Added by :Suryamurali
വീക്ഷണം:60
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me