കാത്തിരിപ്പ്
അന്ന് കൊഴിഞ്ഞു പോയ് നീ
ഒരു പൂവ് പോല്‍ ശാന്തമായ്
എന്റെ കണ്ണീരിന്റെ മേല്‍ ചവിട്ടി.
സന്ധ്യകള്‍ പുലരികള്‍
ഏകാന്തനായി മണ്ണില്‍......
നിന്റെ ഓര്‍മകള്‍ കണ്ണീരുമായ്
അന്ന് നീ ഏകിയ
ചുംബന ചൂടിന്റെ ലഹരിയില്‍
കാലം ഞാന്‍ കഴിച്ചിടുന്നു
മാറില്ലയീ പ്രണയത്തിന്‍ ആത്മാവ്
മരണമില്ലാതെ കാത്തിടുന്നു
എന്റെ പ്രണയത്തെ പിരിച്ച മരണമേ
ശപിക്കുന്നു നിന്നെ ഞാന്‍ വേദനയോടെ
ഹേ വസന്തമേ നീ പൂക്കാതിരിക്കട്ടെ
ഇനിയൊരു പ്രണയസാഭാല്യതിനായ്
ഹേ മഴയേ നീ പെയ്യാതിരിക്കട്ടെ
ഇനിയൊരു പ്രണയത്തെയും നനയിക്കാതെ
ഹേ മരണമേ നീ മരിക്കട്ടെ
ഇനിയൊരു പ്രണയത്തെയും പിരിക്കതെയായ്
"കാത്തിരിക്കുന്നു ഞാന്‍ മരണത്തിനായല്ല
എന്‍റെ പ്രണയത്തെ കാണുവാന്‍ മാത്രമായി"
Not connected : |