മഴയും ബാല്യവും - തത്ത്വചിന്തകവിതകള്‍

മഴയും ബാല്യവും 

എന്നും മഴതന്‍ താളം കണ്ടൊരു ബാല്യം
എന്നെന്നും കുളിര്‍മഴ പെയ്തൊരു ബാല്യം
സുഖമുള്ള നനവുള്ള നയനങ്ങളോടെ ഞാന്‍
മഴയില്‍ കുളിച്ചോന്നു തോര്തിയ കാലം

എന്നെന്നും ഓര്‍മയില്‍ നിറയുന്ന കാലം
എന്നെന്നും കാണാന്‍ കൊതിച്ചൊരു മഴയില്‍
എന്മാനസം സംഗീത താളമായിതീരുന്നു
എന്‍ നയനങ്ങള്‍ നിറയുന്നു കുളിരില്‍

പാടങ്ങള്‍ തോറും ചുറ്റിയടിച്ചു
കുടചൂടി കുളിര്ചൂടി വരമ്പിലൂടെ
കൂട്ടുകാര്കൊപ്പം കറങ്ങിയ കാലം
കണ്ടു മഴവില്ലിന്‍ ഏഴു നിറങ്ങള്‍

മഴവെള്ളം നിറഞ്ഞങ്ങു പറമ്പിലെല്ലാം
മാനം ഇരുന്ടങ്ങു കുമിഞ്ഞു കൂടി
മാനസം നിറഞ്ഞങ്ങു മഴവില്ല് പോലെ
ഒരു മന്ദ മാരുതന്‍ തഴുകി തഴുകി

മഴ പെയ്തു പെയ്തു മനം കുളിര്‍ത്തു
മണ്ണില്‍ മഴവെള്ളം അലിഞ്ഞിറങ്ങി
മഴവെള്ളം കൊണ്ട് വയല്‍ നിറഞ്ഞു
മഴവെള്ളം നിറഞ്ഞു പറമ്പില്‍ പോലും

എന്നും മഴക്കാലം മമ മാമ്പഴക്കാലം
എന്നും മഴക്കാലം കുളിരിന്റെ കാലം
ഇന്നും ഓര്‍കുന്നു ഹാ ഗൃഹാതുരത്വം
ഇന്നുമെന്‍ ബാല്യമാം സുവര്‍ണകാലം


up
0
dowm

രചിച്ചത്:Boban Joseph
തീയതി:15-06-2012 04:18:01 PM
Added by :Boban Joseph
വീക്ഷണം:367
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :