കണ്ണിൽ... - പ്രണയകവിതകള്‍

കണ്ണിൽ... 

കണ്ണിൽകള്ളനോട്ടം വിരിയുന്നേരം
കവിൾത്തടങ്ങൾ ചോക്കുന്നേരം
കാട്ടുമുല്ലപ്പൂവേ നീയെന്നുള്ളിലെ
സർഗ്ഗസാന്ദ്ര സംഗീതം...

അന്തിത്താരകപ്പൂ തോൽക്കുംനിന്നെ
താലികെട്ടി കൂടെക്കൂട്ടാൻ
കാത്തിരിക്കും കരളിൽ നീയെൻ
കാണാക്കന്നിമുകിലല്ലേ..

മനസ്സിൽ മഞ്ഞുകാലം പെയ്യും
പോലെ മന്ത്രകാലം കാതിൽത്തൂകും
മാരിവില്ലിന്നഴകുള്ളോളേ നിന്നിൽ
മധുരത്തേന്മൊഴിയഴകില്ലേ...

തെന്നൽത്തൊട്ടിലാട്ടും തിങ്കൾപ്പൂവേ
കൂമ്പിനിൽക്കും മിഴിയുള്ളോളേ
ജന്മവഴിയിൽ നെഞ്ചിച്ചേർക്കുംനീന്നെ
മണ്ണിലെ നീർമണിത്തുള്ളിയെന്നോണം..


up
0
dowm

രചിച്ചത്:സജിത്
തീയതി:22-07-2018 08:25:15 PM
Added by :Soumya
വീക്ഷണം:397
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :