തൂക്കണാംകുരുവി - മലയാളകവിതകള്‍

തൂക്കണാംകുരുവി 

തൂക്കണാംകുരുവി സൂര്യമുരളി

ജനലരികിലെ കയറിൽ തലകീഴായ് തൂങ്ങി നിൽക്കും കുരുവിയെൻ മനസ്സിൽ...........
നിമിഷങ്ങൾ, മിനിറ്റുകൾ, മണിക്കൂറുകൾ,
നീങ്ങിയതും, നാഴികമണികൾ
മുഴങ്ങിയതും ഞാൻ ചെവിക്കൊണ്ടില്ല
പ്രഭാതം വന്നു പ്രദോഷം മാഞ്ഞു പോയതും
ഞാൻ ഉണർന്നുനോക്കി............ജനലിലൂടെ..............
കുരുവിതൻ കൂട് വീടായി..............
നാരുകളും, പഞ്ഞിയും,തൂവലുകളും കൊണ്ട്,
കൊക്കുകളും കാലുകളുമാൽ മെനഞ്ഞെടുത്തൂ
നയനമനോഹര ഭവനം............

ഞാനെൻ മനസ്സിൻ ക്യാമറയിൽ പകർത്തി,
കുരുവിതൻ അർപ്പണബോധം............
കുരുവി പാറി വന്ന് കൂട്ടിലിരുന്നെന്നെനോക്കി,
ശത്രുവല്ലെന്ന ഭാവത്തിൽ, നിദ്രമാടിവിളിക്കുംവരെ.....
സസൂഷ്മംവീക്ഷിച്ചൂ........എൻചലനങ്ങൾ...........

ഏതോ ഒരു സപ്രഭാതം എന്നെ വിളിച്ചുണർത്തി,
കഞ്ഞുകുരുവികൾ തൻ തേങ്ങലുമായ്...........
അമ്മക്കുരുവി ദിശമാറി പറന്നെൻ മുറിയിൽവന്നൂ...
ഒരുനാൾ........കറങ്ങുന്ന ഫാൻ നിർത്തി ഞാനുടൻ...
മാധവിക്കുട്ടിതൻ കഥ മനസ്സിൽ തെളിഞ്ഞനേരം.......
പറന്നുകറങ്ങി ഫാൻചിറകിൽ വന്നിരുന്നെന്നെ
നോക്കീ കുരുവി....സനേഹപ്രകടനത്തോടെ.......
തലനാരിഴയ്ക്ക് രക്ഷപ്പെട്ട ആത്മസംതൃപ്തിയിൽ
ഋതുക്കൾ മാറുമ്പോഴെല്ലാം കുരുവി വീണ്ടും വീണ്ടും
വന്നു............കണാൻ..........
അന്നും ഇന്നും എന്നും ജനലരികിൽ നിന്നൂ....ഞാൻ
കുഞ്ഞുകുഞ്ഞു പ്രതീക്ഷകളുകളുമായ്..........


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:26-07-2018 12:12:54 PM
Added by :Suryamurali
വീക്ഷണം:77
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :