ഇനി ഈ ചുമരില്‍ ഒന്നും കുറിക്കാനില്ല . - മലയാളകവിതകള്‍

ഇനി ഈ ചുമരില്‍ ഒന്നും കുറിക്കാനില്ല . 

ഇനി ഈ ചുമരില്‍
ഒന്നും കുറിക്കാനില്ല .
പല നിറത്തില്‍
പലയാളുകള്‍
പലതും
പലതായ് എഴുതിവച്ചിരിക്കുന്നു.
അര്‍ഥമില്ലാത്ത പദങ്ങളും കടംകൊണ്ട വാക്കും
സിനിമാ പേരുകളും
ഇടക്ക്,
പലയിടത്ത് ,
രൂപമില്ലാത്ത ചിത്രങ്ങളും.
ഇനി ഈ ചുമരില്‍
ഒന്നും കുറിക്കാനില്ല .
പക്ഷേ , ഇനിയും എന്തൊക്കയോ ഉണ്ട് .
എന്‍ സങ്കല്‍പമേ,
അടുത്ത തവണ വെള്ളപൂശി
ആദ്യം എനിക്കെഴുതാന്‍
ഒരു വാക്ക് കടം തരുമോ.....?


up
0
dowm

രചിച്ചത്:സുധീഷ് ഇടശ്ശേരി
തീയതി:29-07-2018 02:01:57 PM
Added by :SUDHEESH EDASSERY
വീക്ഷണം:84
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me