മുഖംമൂടിവച്ചവർ - തത്ത്വചിന്തകവിതകള്‍

മുഖംമൂടിവച്ചവർ 

ഇവിടെ എല്ലാവരും മുഖംമൂടി വച്ചവരാണ്.
ബസ്സ്സ്റ്റോപ്പിൽ കാത്തുനിൽക്കുമ്പോഴും,
ബസ്സിൽ യാത്രചെയ്യുമ്പോഴും,
ഷോപ്പിംഗ് മാളിൽ കയറി
വേണ്ടതും വേണ്ടാത്തതും വാങ്ങിക്കുമ്പോഴും
ആരും മുഖംമൂടികൾ അഴിക്കുന്നില്ല.
കണ്ണാടിയിൽ അവരുടെ മുഖം
അവരുപോലും കാണുന്നില്ല.
ATM കൌണ്ടറിൽ നിന്ന് പണമെടുക്കുമ്പോൾ
CCTV-യിൽ അവരുടെ യഥാർത്ഥ മുഖം പതിയുന്നില്ല.
ഹോട്ടലിൽ കയറി Non-Indian ഫുഡിന്
ഓർഡർ കൊടുക്കുമ്പോഴും ,
ടേബിളിലെത്തി അത് കഴിക്കാൻ തുടങ്ങുമ്പോഴും
ആരും മുഖംമൂടികൾ അഴിക്കുന്നില്ല.
ഇവിടെ എല്ലാവരും മുഖംമൂടി വച്ചവരാണ്.
പിന്നെ എപ്പോഴാണ് അവർ-
മുഖംമൂടികൾ അഴിക്കുന്നത്....?
ഒരു പക്ഷേ, തൻറേതു മാത്രമായ മുറിയുടെ
പ്രകാശിത ബൾബുകൾ കണ്ണടക്കുമ്പോൾ,,,
അല്ലെങ്കിൽ, ടോയ്ലറ്റിന്റെ ഇടുങ്ങിയ
നാലുചുമരുകൾക്കുള്ളിൽ വച്ച്.
അവർ മുഖംമൂടികൾ അഴിക്കുന്നുണ്ടാകാം.


up
0
dowm

രചിച്ചത്:സുധീഷ് ഇടശ്ശേരി
തീയതി:29-07-2018 02:01:21 PM
Added by :SUDHEESH EDASSERY
വീക്ഷണം:86
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :