ദീപം        
     മധുരം തരുന്ന 
  തുളുമ്പുന്ന നിന്റെ 
 ചിരിയിൽ കാഴ്ച 
 കണ്ടു നില്കും ഞാൻ. 
  
   ഈറനുടുത്താലും 
 ഉടുത്തൊരുങ്ങിയാലും 
 വിയർത്തൊഴുകിയാലും 
 നിന്റെ സൗന്ദര്യത്തി - 
  നോട്ടും കുറവില്ലാതെ 
 സ്വപ്നം കണ്ടിരിക്കും .
  എന്റെ ഹൃദയം തുടിക്കും 
 പ്രണയദാഹത്തിൽ.
  വെളിച്ചത്തിലും 
  കൂരിരുട്ടിലും 
  സന്തോഷത്തിലും 
  സന്താപത്തിലും
 നീയൊരു മയമുദ്ര 
 എന്റെ മനസ്സിൽ 
  ഉദിച്ചുയരുന്ന 
 പ്രകാശ ദീപം .
  
      
       
            
      
  Not connected :    |