മനുഷ്യക്കടത്ത്  - തത്ത്വചിന്തകവിതകള്‍

മനുഷ്യക്കടത്ത്  

മനുഷ്യരെ വേട്ടയാടുന്നവർ
ക്രയവിക്രയംനടത്തുന്നവർ
പ്രാകൃതന്റെ തോലുമാറ്റി
വസ്ത്രമുടുക്കുന്ന അടിമത്വ-
വക്താക്കൾ സംസ്കാരത്തിന്റെ
മറവിൽ ആധുനികലോകത്തു-
മനുഷ്യാവകാശത്തിനു-
ചങ്ങലതീർക്കുന്നു
എരിയുന്ന ജീവനു-
വിലപറയുന്നു
മനുഷ്യ ചന്തകളിൽ
ജനാധിപതികളായ് ..


up
0
dowm

രചിച്ചത്:മോഹൻ
തീയതി:30-07-2018 10:56:37 PM
Added by :Mohanpillai
വീക്ഷണം:47
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :