| 
    
         
      
      പ്രണയസഖി        
നിലാവിന്റെ ലോകത്ത്  നാം കണ്ട മോഹദാഹത്തിന്  കൈകൾ കോർത്താ നാളുകൾ  എത്രയോ  യാമങ്ങൾ   മൗനത്തിൻ തിരശീലയണിഞ്ഞപ്പോളും
 പൂക്കൾ കൊഴിഞ്ഞ ഇടവഴിയും
 പച്ചവിരിച്ച  പുൽമൈതാനങ്ങളിലും
 നമ്മുടെ പാദസ്പര്ശത്തിന് ഓർമ്മകൾ നിറഞ്ഞു കാണാം
 എന്റെ വിരലിൽ പതിഞ്ഞ   കുങ്കുമച്ചായം
 
 നിന്റെ മൂർദ്ധാവിൽ നിലകൊള്ളാൻ ഇനിയെത്രെക്കാലം
 മഴയിലായി  ഈറൻമാറാതെ കവിൾ തടത്തിൽ
 എന്റെ ചുണ്ടൊന്നുചേർക്കുന്നു സഖി
 നിന്റെ കണ്ണുകൾ അടച്ചുകൊള്ളട്ടെ
 എന്റെ  മിഴിനിറയുന്നത്  നീ അറിയരുത്
 കാത്തിരിപ്പിനേക്കാളും കഠിനമാണ്  സഖി ആ  കണ്ണുനീർ
 
 
 
      
  Not connected :  |