പ്രണയ വസന്തം  - തത്ത്വചിന്തകവിതകള്‍

പ്രണയ വസന്തം  

പകരം തരാനൊന്നുമില്ലെന്റെ കൈയ്യിലീ
ചെറിയൊരു ജന്മമല്ലാതെ
അധികമാവില്ലൊന്നും നീ തന്ന സ്നേഹത്തിൻ
മധുരമത്രക്കുമേലില്ലേ

ഏതു വിഷാദവും നിർവൃതിയാക്കുന്ന
ജീവാനുരാഗസുഗന്ധം നീയൊരു
സ്നേഹാർദ്ര ചിത്രപതംഗം

പരിഭവം പോലും പറഞ്ഞില്ല നീയൊന്നും പകരം ആശിച്ചുമില്ല
വെച്ചെന്നുമെനിക്കുമാത്രം തരാൻ
നിധി പോലെ നിർമല സ്നേഹം
ആർക്കും വിലയിടാനാവാത്ത സ്നേഹം


up
1
dowm

രചിച്ചത്:ഡാനിയേൽ അലക്സാണ്ടർ
തീയതി:01-08-2018 06:12:21 PM
Added by :Daniel Alexander Thalavady
വീക്ഷണം:155
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :