മഴ - സുഖവും ദുഖവും  - തത്ത്വചിന്തകവിതകള്‍

മഴ - സുഖവും ദുഖവും  

മഴയൊരു കുളിരാണ്, ഹരമാണ്, മണ്ണിന്
എങ്കിലും മഴയൊരു ദുഖമാണ്

മഴയിങ്ങു വന്നാല്‍ മേഖം നനഞ്ഞാല്‍
ആഹ്ലാദമവിരാമാമാണ് പലര്‍ക്കും
മഴ വന്നു നനയുന്ന ബാല്യവും ഓര്‍മയും
മഴയില്‍ നനഞ്ഞു കുളിച്ചങ്ങു വന്നാലോ
ബാലരിഷ്ടകള്‍ വന്നു പിടിപെടാം
എങ്കിലും മഴയിങ്ങു വന്നണയും

മഴയൊരു കുളിരാണ്, ഹരമാണ്, മണ്ണിന്
എങ്കിലും മഴയൊരു ദുഖമാണ്

കാര്‍വര്‍ണമേഖങ്ങള്‍ മാനത്തു നീങ്ങും
കാര്‍കൂന്തല്‍ കാറ്റില്‍ പറക്കും പോലെ
കാവ്യമതങ്ങു ജനിച്ചീടുന്നു
കവിതന്‍ അകമലര്‍വാടിയിലും
എങ്കിലും കഷ്ടതയുള്ളോരു ഋതുവല്ലോ
വര്‍ഷമിതെന്നുമതാലോചിക്കൂ

മഴയൊരു കുളിരാണ്, ഹരമാണ്, മണ്ണിന്
എങ്കിലും മഴയൊരു ദുഖമാണ്

ചിക്കന്‍ഗുനിയ, എലിപ്പനി, ഡങ്കി,
എച് വന്‍ എന്‍ വന്‍, ജപ്പാന്‍ ജ്വരവും,
എന്കഫലൈട്ടിസ്, കോളറയും,
പിന്നൊരു വൈറല്‍ പനിയുടെ വിറയും
അങ്ങിനെ പലവിധ രോഗത്താലെ
കൈരളി വലയും വര്‍ഷത്താലെ
പൈതങ്ങള്‍ക്കോ ആഹ്ലാദിക്കാന്‍
വകയുന്ടെന്നാല്‍ കഷ്ട്ടപ്പാടും

മഴയൊരു കുളിരാണ്, ഹരമാണ്, മണ്ണിനു
എങ്കിലും മഴയൊരു ദുഖമാണ്




up
0
dowm

രചിച്ചത്:Boban Joseph
തീയതി:28-06-2012 10:11:22 AM
Added by :Boban Joseph
വീക്ഷണം:289
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :