ചങ്ങായി  - തത്ത്വചിന്തകവിതകള്‍

ചങ്ങായി  



എനിക്കെന്റെ നിഴലുപോലെ കൂടെ ഉണ്ടായിരുന്നു
കൈകൾ കോർത്ത വഴിവീഥികൾ
ഇളം കാറ്റുപോലെ തഴുകുന്നു

എന്റെ മിഴികളിൽ നിറഞ്ഞ നേരമത്രയും പറയാതെ അറിഞ്ഞവൻ

എന്റെ ജീവിതമത്രയും ഒരു പുസ്തകം പോലെ കൈയിൽ ഒളുപ്പിച്ചവൻ

എനിക്കായി നീ നൽകിയ സൗഹൃദ ചിറകിലേറി ഞാൻ ഇനിയും പറക്കും
ഉയരെ ഉയരെ

ചതിയുടെ ചായം പൂശാത്ത എന്റെ രക്തത്തിന് പ്രതിബിംബമാണ് എന്റെ ചങ്ങായി
നിന്റെ പാദത്തിൽ പതിഞ്ഞ ചുവന്ന മുള്ളുകൾ എന്റെ വഴികളിൽ നിറഞ്ഞതായിരുന്നലോ
എന്നിട്ടും നിന്റെ കണ്ണുകൾ നിറഞ്ഞില്ല

എന്റെ മിഴിനിറഞ്ഞപ്പോൾ നീ പൊട്ടിക്കരയുന്നത് ഞാൻ കാണുന്നു

നീ രക്തമല്ല രക്തബന്ധമല്ല എന്നിട്ടും
ചിലനേരം എനിക്കെല്ലാം ആയിരുന്നു നീ
ചങ്ങായി ഞാൻ നിനക്കായി ചേർത്തുകൊള്ളട്ടെ നിന്റെ സൗഹാർദ്ദം നിറഞ്ഞപൂക്കളെ


up
0
dowm

രചിച്ചത്:ആഷിക്
തീയതി:05-08-2018 08:28:41 PM
Added by :Ashik
വീക്ഷണം:124
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :