നിഴൽ  - പ്രണയകവിതകള്‍

നിഴൽ  

നിർ നിദ്രമാമെൻ നിശകളിലിന്നു ഞാൻ
നിൻ നിഴൽ തേടിയലയുന്നിതെന്തിനോ ..

നിൻ മേനിയെന്നെ പുണർന്നു കിടക്കിലും
നിൻ നഖ ശോണ ക്ഷതങ്ങളേറ്റിടിലും
നിൻ മുടിത്തുമ്പെന്റെ ശ്വാസം മറയ്ക്കിലും
നിൻ ദന്ത മൂർച്ച അധരം തുളക്കിലും

നിൻ നിഴൽ തേടിയലയുന്നിതിന്നു ഞാൻ
നിർ നിദ്രമാമെൻ നിശകളിലെന്തിനോ ..


up
0
dowm

രചിച്ചത്:wanderthirst
തീയതി:08-08-2018 05:29:55 PM
Added by :wanderthirst
വീക്ഷണം:295
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :