ഒന്നാം വിവാഹ വാർഷികം  - തത്ത്വചിന്തകവിതകള്‍

ഒന്നാം വിവാഹ വാർഷികം  

അത്തറിൻ മണമുള്ള പട്ടുറുമാലുമായി നികാഹിന്റെ മലർ മണ്ഡപത്തിലേക്ക് നാമൊന്നായി പിച്ച വെച്ചിട്ട് ഇന്നേക്ക് ഒരാണ്ട്

ജീവിതയാത്രയില്‍ നിനക്ക് ഞാനും എനിക്ക് നീയും മാത്രമായ് ചുരുങ്ങിയ നാളുകളിൽ ചന്തമാർന്ന നിൻകവിളിലെ കമലദളങ്ങളും, കവിതതുളുമ്പും നീർമിഴിയിതളും, എൻ കനവുകൾ നീരാടുമാ നിൻ കടമിഴികളും തേടി വിണ്ണിലലയുന്നു ഞാനീ പറവപോൽ

ഓര്‍മ്മകള്‍ വാര്‍ഷിക സുദിനത്തിലങ്ങനെ തൂമണം പോലെ തൂവിപറക്കുന്നു
ചുറ്റിലും ഒട്ടുമേ തമ്മിലറിയാത്തോര്‍ നാം മധുരം കിനിയുമനുഭവ പാഠങ്ങള്‍ പങ്ക് വെച്ച് കാലം കഴിക്കുകയാണിന്ന് പാരിൽ

നിന്നരികിൽ ഞാനെന്റെ നിദ്ര നൽകിടും സുന്ദര സ്വപ്നങ്ങളിൽ നിൻകരം പിടിച്ചെൻ ജീവിത നൗക തുഴഞ്ഞു ഇനിയുമേറെ അലയണം എനിക്കെന്റെ സ്വപ്നസഫല്യത്തിനായ്


up
0
dowm

രചിച്ചത്:മുസദ്ധിഖ്‌ കള്ളിയൻ
തീയതി:12-08-2018 03:05:01 PM
Added by :Musadhique Kalliyan
വീക്ഷണം:437
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :