വിശ്വാസം - ഹാസ്യം

വിശ്വാസം 

ബ്രഹ്മചാരിക്കു വിശന്നപ്പോൾ
വിശുദ്ധിയിലശുദ്ധി പടർന്നു.
അവിശുദ്ധം പരസ്യമായപ്പോൾ
വിശുദ്ധാത്മാവ് വിഷണ്ണനായി.
പശ്ചാത്താപ കൂടിലെ മൊഴികളിൽ
അനുതാപമുപദേശങ്ങൾ ദുരുദ്ദേശപരം!
വിശ്വാസവഞ്ചി നിറയെ വഞ്ചകർ,
വഞ്ചകസഞ്ചി നിറയെ സാരോപദേശങ്ങൾ...
ബലിപീഠയിലെ ഓർഗാനിക് ഹൃദയങ്ങൾ
പരാതികളുടെ പൂഴ്ത്തിവെപ്പുകാർ!
പീഡിതയ്ക്കിനി മനോചികിത്സ,
പീഡകരുടെ ആസനങ്ങൾ ‘സുഭദ്രം’
വിശ്വാസം ഇന്നൊരു ഉപായമാണ്........!


up
0
dowm

രചിച്ചത്:നൗഷാദ് പ്ലാമൂട്ടിൽ
തീയതി:15-08-2018 02:52:13 PM
Added by :Noushad Plamoottil
വീക്ഷണം:251
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :