മഴയുടെ ‘ബിനാലെ’ - മലയാളകവിതകള്‍

മഴയുടെ ‘ബിനാലെ’ 

മഴു വീണ മലനാട്ടിൽ
മഴു വീഴ്ത്തി മഴയകറ്റി.
മഴമേഘം വഴിമാറി
മഴവില്ല് മിഴിപൂട്ടി.
മഴവന്നാൽ കെടുതി!
മഴനിന്നാൽ പടുതി!
മുഴുപൂജ വഴിനീളെ,
മുഴുദോഷം പലവഴി.
മഴയില്ലേൽ കടാശ്വാസം
മഴയുണ്ടേൽ ദുരിതാശ്വാസം!
മഴവീണപുഴയൊഴുകും സൗന്ദര്യമിന്നു
മിഴിവേകുന്നു ബിനാലെ ചുമരുകളിൽ !!!


up
0
dowm

രചിച്ചത്:നൗഷാദ് പ്ലാമൂട്ടിൽ
തീയതി:15-08-2018 05:10:43 PM
Added by :Noushad Plamoottil
വീക്ഷണം:88
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :