സെൽഫി
സെൽഫികളുടെ ലോകം
ഇതു സെൽഫിമികവിൻ കാലം
അവനവനെടുക്കുന്ന പടങ്ങൾ
അടികുറിപ്പിൻ നിർവൃതിയാൽ
സ്വയംകൃത-മർത്യർ വാഴുമിടം!
സെൽഫി-സ്റ്റിക്കിലെ പുഞ്ചിരിക്കും,
ഫോട്ടോഷോപ്പിലെ മേനിയഴകിനും
ഇഷ്ടമുദ്രകൾ അനവധിയാകുമ്പോൾ
സെൽഫീലോകത്തിലെന്നുടെ മുഖം
മാലോകർ കാണ്മതാണെൻ
ജീവിതാഭിലാഷ പൊരുൾ!!!
Not connected : |