ഗർഭ ഭിക്ഷുകി - മലയാളകവിതകള്‍

ഗർഭ ഭിക്ഷുകി 


ആധുനികോത്തര മണി മുഴങ്ങി....
‘മോഹിക്കുന്നു ഞാൻ ഭക്തേ -
വരിക നീയെന്നരമനയിൽ
സുഖ-രസ-മോഹനമേകുവാൻ
വരൂ കുഞ്ഞാടെ...
‘അയോനിജമേകാം ഞാൻ’.
എന്നതുകേൾക്കെയാ മോഹിനി
ഭക്തകുചേല അമ്പരന്നോതിനാൽ:-
“അല്ലല്ലെന്തു കൂത്തിതു കർത്താവേ..
അല്ലലാലങ്ങു വേഷം മറന്നിതോ?
ദോഷം പകരുന്നത് വല്ലതുമായാൽ
ചൊല്ലെഴുമാലോകർ ട്രോളിടുമേ...”.
വൈദികകല്പന ഇഛിച്ചതോതി
സാരമില്ലാ ഭഗിനീ.......
ദാഹിച്ചു മമദേഹം വരണ്ടഹോ...
ഭീതിവേണ്ടാ, തരികതെനിക്കു നീ...
ശങ്കവേണ്ടയേതുമേ തെല്ലുമിതിൽ
ഇന്നു ചെയ്തൊരബദ്ധം മാലോകർക്കു
നാളെ വെറും ചാനൽ ചർച്ചകൾ!
ഇവ്വിധം വൃത്താന്തപെരുമഴയെത്ര കണ്ടു നാം.
മറുപടി കേട്ടവൾ കരപുടം നീട്ടി
അല്പസുമംഗലിയായവൾ ഒരുമ്പെട്ട്
ഭോഗപരയായ്, വിവശയായ് പിന്നെ
അവശയായി നൊന്തുപെറ്റിട്ടൊടുവിൽ
ബോധോദയം പൂണ്ടു വിളിച്ചുകൂവി...
ഈയച്ഛനാണെൻ കുഞ്ഞിന്റച്ഛനെന്ന്!

കടപ്പാട് : ചണ്ടാലഭിക്ഷുകി - കുഞ്ചൻ നമ്പ്യാർ


up
0
dowm

രചിച്ചത്:നൗഷാദ് പ്ലാമൂട്ടിൽ
തീയതി:15-08-2018 05:42:38 PM
Added by :Noushad Plamoottil
വീക്ഷണം:46
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :