തോരാതെ  - തത്ത്വചിന്തകവിതകള്‍

തോരാതെ  

വെള്ളം കൊണ്ടൊരു ചുറ്റുമതില്തീർത്തും
മഴക്കാറുകൊണ്ടോരുമാനം തീർത്തും
മഴ കൊണ്ടൊരു വെളുത്ത മറ തീർത്തും
ഒഴുക്കു നീറ്റിലെപ്രഹരങ്ങൾക്കു -
സാക്ഷിയായി കുറെ ജീവച്ഛവങ്ങളും.
ഉരുളുപൊട്ടലും മണ്ണിടിച്ചിലും
കലക്കി മറിച്ച വെള്ളപ്പാച്ചിലിൽ
കലിതുള്ളി നീരാടുന്ന കേരളം
മരണം വിതച്ച കുത്തിയൊഴുക്കിൽ
അറുതിയില്ലാതെപെരുമഴയും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:15-08-2018 06:54:34 PM
Added by :Mohanpillai
വീക്ഷണം:71
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :