ഓര്‍മയില്‍  - മലയാളകവിതകള്‍

ഓര്‍മയില്‍  


ഒരു പകല്‍ കൂടി തരികെനിക്ക്
നിന്നോര്മകളില്‍ ചുറ്റിത്തിരിയാന്‍
നോവാതെ നോവാന്‍
ഒരു രാത്രി പോരാ നിന്നെയെഴുതുവാന്‍
മൊഴികളില്‍ ആകാശം
സിരകളില്‍ സൂര്യന്‍
സൌഹൃദക്കുട്ടില്‍ പറയാതെ ,അറിയാതെ
പകച്ചവര്‍ നമ്മള്‍ !
ചാറ്റല് മഴ പെയ്യുന്നു നിലാവില്‍
ഏകാന്ത ചന്ദ്രന്‍ ഉഴറി നില്ക്കുന്നു
മിഴികളില്‍ മൌനം !
ഹൃത്തില്‍ ശിശിരം !
ജാലകങ്ങളടയ്ക്കാതെ കാറ്റിന്റെ
മൃതുസ്വനം കാതോര്ക്കുന്നവര്‍
നമ്മള്‍ ആര്‍ദ്രഹൃദയര്‍ !
ഒരു വാക്കു മാത്രം ചുരന്നു -
നില്ക്കുമീ വനസ്ഥലികളില്‍
മഴയായ് പൊഴിയുവാന്‍
കൊതിക്കുന്നവര് നമ്മള്‍ !
ഹൃദയത്തില്‍ കാര്‍മുകില്‍
വിരല്കളില്‍ ആഗ്നേയം
മഴയുടെ ദലങ്ങളില്‍ ,
ആകാശചാരികളിലനാഥ മൌനം
തേടിയലഞ്ഞവര്‍ നമ്മള്‍
ഒരു സ്വരം കൂടി പാടു
എനിക്കീ മൃദു പദങ്ങള് മറന്നു പോകാന്‍
ഇനിയില്ല ശോകം
മൃദുവായ നിശ്വാസങ്ങള് മാത്രം
പൊരുളു കാണാത്ത
പഴയൊരു വാക്കിന്റെ
കുളിര് തേടി അലഞ്ഞവര്‍ നമ്മള്‍
വെറും മൌനങ്ങള് നമ്മള്‍ !
.........................................................................


up
0
dowm

രചിച്ചത്:ഭവ്യ
തീയതി:04-07-2012 12:40:36 PM
Added by :BHAVYA
വീക്ഷണം:289
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :