മലയാണ്മ - തത്ത്വചിന്തകവിതകള്‍

മലയാണ്മ 

മലയാളത്തിന്‍ ശത്രു ആരാണെന്നറിയാമോ
മറ്റാരുമല്ല നമ്മള്‍ മലയാളികള്‍ തന്നെ!
മതാവിന്നൊരു മുത്തം കൊടുക്കാന്‍ മടിക്കും
മക്കളെ നിങ്ങള്‍ മര്‍ത്ത്യ കുലത്തിന്നപമാനം.

പുത്തന്‍ തലമുറക്കിന്നെങ്ങിനെ ശത്രുവായ്‌
മാതൃഭാഷയും പിന്നെ കേരള സംസ്കാരവും
ആഗോളവല്‍ക്കരണ ചക്രചാലില്‍ കുടുങ്ങി
വാഗര്‍ത്ഥം ഏകും ഭാഷാ രത്നങ്ങള്‍ പൊടിഞ്ഞല്ലോ!

ഇന്നിപ്പോള്‍ ചില ദൃശ്യപത്ര മാധ്യമങ്ങളില്‍
തോന്നുംപോലെയാണി മലയാള പ്രയോഗം.
ദുസ്സഹം മലയാളഗാനമിന്നു പാഴ്വക്കിന്‍
ദുര്‍മേദസ്സ് നിറച്ച സംഗീത ശവപെട്ടി!

ഭാഷയില്‍ നിന്നും അന്യ ഭാഷയിലേക്ക് നിങ്ങള്‍
ഭാഷാന്തരം ചെയ്കിലും ഭാശന്തകനാകൊല്ലേ.
മനം നൊന്തു കരയാനൊരു പൈതലുമില്ല
മരണ ശയ്യയിലെന്‍ മലയാണ്മ കിടപ്പൂ....

സലാഹുദ്ദീന്‍ കേച്ചേരി


up
0
dowm

രചിച്ചത്:
തീയതി:06-07-2012 08:06:26 PM
Added by :salahuddeen kecheri
വീക്ഷണം:214
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :