ആശകളുടെ വേലിയേറ്റം
ഞാനൊരു പാമരനാരുന്ന കാലം
തെരുവിലൊരു യാജകനാരുന്ന കാലം
എന്‍ചിത്തം എന്നില്‍ ദുഖിച്ച കാലം
ആശിച്ചു നല്ലോരു ഭാവിക്കു വേണ്ടി
ആശകള്‍ ഓരോന്ന് പൂവണിഞ്ഞപ്പോള്‍
ആരാമം എന്തെന്നെറിഞ്ഞു ദിനംതോറും
ജോലിയും വീടും സുഹ്രിതുക്കലുമൊക്കെ
ആവോളം ആര്‍ജിച്ചു ജീവിത പാതയില്‍
എങ്കിലും തൃപ്തി വന്നില്ലെന്റെ ഹൃത്തില്‍
ഒരു കാര്‍ എങ്കിലും ഉണ്ടായിരുന്നെങ്കില്‍
ഒരു ഫ്ലാറ്റ് എങ്കിലും ഉണ്ടായിരുന്നെങ്കില്‍
പരിശ്രമം കൊണ്ട് നേടി അവയെല്ലാം
എങ്കിലും തൃപ്തി വന്നില്ലെന്റെ ഹൃത്തില്‍
കാറൊരു ബെന്‍സ് ആയിരുന്നെങ്കില്‍
ഫ്ലാറ്റൊരു ബംഗ്ലാവ് ആയിരുന്നെങ്കില്‍
പരിശ്രമം കൊണ്ട് നേടി അവയെല്ലാം
എങ്കിലും തൃപ്തി വന്നില്ലെന്റെ ഹൃത്തില്‍
സ്ഥലവും പണവും പ്രശസ്തിയും കൂടി
നേടണം നന്നായി നാടുകാര്കിടയില്‍
പരിശ്രമം കൊണ്ട് നേടി അവയെല്ലാം
എങ്കിലും തൃപ്തി വന്നില്ലെന്റെ ഹൃത്തില്‍
കൊടീശ്വരന്മാര്കിടയില്‍ ഞാന്‍ വെറുമൊരു
കീടമാണല്ലോ ഹാ കഷ്ടമെന്നോര്തോര്‍ത്തു
കോടികള്‍ നേടി ഞാന്‍ അവസാന നാളില്‍
എങ്കിലും തൃപ്തി വരാതൊരു നാളില്‍
ശാരീര ശക്തികള്‍ ക്ഷയിച്ചൊരു നാളില്‍
നേടാനായില്ല പണമോ പ്രശസ്തിയോ
ഒടുവില്‍ ഞാനറിയുന്നു ആശകള്‍ മരിക്കില്ല
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|