കുടുംബ പ്രാര്‍ത്ഥന  - തത്ത്വചിന്തകവിതകള്‍

കുടുംബ പ്രാര്‍ത്ഥന  

പണ്ടൊരു കാലം പ്രാര്‍ഥനയെന്നൊരു
ചിട്ടയിലുള്ളോരിരവുകളധികം
അച്ഛനുമമ്മയുമെത്രതിരക്കാണെങ്കിലു
മക്ഷണമാത്രയിലുള്ളൊരു
പ്രാര്‍ഥനയെന്നോരാധ്യാനത്തില്‍
ഉത്തമ മാതൃക കാട്ടിക്കൊണ്ടാ
മക്കള്കെന്നും വഴിയായി നിന്നു
ചിട്ടകളനവധി, ചട്ടങ്ങള്ക്കോ
ഒട്ടും പഞ്ഞം കാണ്മാനില്ല
തങ്ങിനെ പ്രാര്‍ഥന കേള്‍ക്കാമവിടെ

മക്കള്‍ പ്രാര്‍ഥന ചൊല്ലുന്നേരം
കല പില, ചല പില പാടില്ലവിടെ
കൃത്യതയുള്ളൊരു സമയത്തില്‍ ആ
വീട്ടില്‍ പ്രാര്‍ഥന ചൊല്ലീടേണം
മനമൊരുതപസ്സില്‍ പോയാല്‍ പിന്നെ
മാനസ സീമയില്‍ യാചനയായി
വീട്ടില്‍ പ്രാര്‍ഥന ചൊല്ലുന്നേരം
പലവിധ ചിന്തകള്‍ പാടില്ലെന്നും
രോഗം മാറാന്‍, പീഡകള്‍ മാറാന്‍
നല്ലൊരു ഗൃഹമായി മാറീടാനും
നിത്യ പ്രാര്‍ഥന ആയുധമായി
ട്ടാശിച്ചുള്ളോരെത്ര ദിനങ്ങള്‍
നമ്മുടെ പൂര്‍വികര്‍ മാതൃകയായി
ട്ടേവം സത്യം തന്നാണെന്നും

ഇന്നൊരു കാലം പ്രാര്‍ഥയെന്നൊരു
ചിട്ടകളിധികം കാണ്മാനില്ല
ചിന്തകളനവധി, ജോലികളനവധി
അച്ഛനുമമ്മയും എത്തീടാനോ
നല്ലൊരു പ്രാര്‍ഥന ചൊല്ലീടാനോ
ആര്‍ക്കും നേരം ഇല്ലേ ഇല്ല
ആര്ജിക്കുന്നൊരു പണവും ഒരുനാള്‍
ആശക്കൊത്തോരൈശ്യര്യത്തെ
തന്നില്ലെന്നു വരാമെന്നോരുനാള്‍
ചിന്തിക്കുന്നൊരു കാലം കാണാം
എന്നുമരൂപി, ശാന്തിയുമഖിലം
എന്നും സന്ധ്യക്കാകാം പ്രാര്‍ഥന

(പണ്ടൊക്കെ നാട്ടില്‍ സന്ധ്യാ സമയത്ത് നാം ജപിക്കല്‍, കുരിശു വര, ഇവയൊക്കെ കേള്‍ക്കാമായിരിന്നു. ഇന്ന് അതിനു പകരം സീരിയല്‍ കാഴ്ചയാണ് പലവീട്ടിലും)


up
0
dowm

രചിച്ചത്:Boban Joseph
തീയതി:09-07-2012 05:21:47 PM
Added by :Boban Joseph
വീക്ഷണം:265
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :