ഹൃദയ  വിസ്പ്പോടനം - മലയാളകവിതകള്‍

ഹൃദയ വിസ്പ്പോടനം 

ഹൃദയവിസ്പ്പോടനം

കാണുന്നൂ നാം ദുരിത പൂർണ്ണജീവിതങ്ങൾ,
മുങ്ങിത്താഴുന്ന….......................മോഹങ്ങൾ,
പടുത്തുയർത്തിയ ആകാശകോട്ടകൾ,
ചരിഞ്ഞ് ഇടിഞ്ഞു വീഴുന്നു.....................

കലിംഗയുദ്ധം....അശോക ചക്രവർത്തി
മുഖാമുഖം കണ്ട വിറങ്ങലിച്ച കാഴ്ച! അന്ന്...
തലയറ്റ് രക്തപങ്കില ശവശരീരങ്ങൾ.... ഇന്ന്...
ഒഴുകി നടക്കും ശവശരീരങ്ങൾ..!
കണ്ണീർ ചാലുകൾ രക്ത വർണ്ണ കണികകൾ....
തോരാകണ്ണീരായ്...........................ജനം......

ശങ്കരാചാര്യർ തേടിയ ശാന്തി തൻ പുണ്യത്തിനായ്
കുടജാദ്രിയിലൂടെ സർവ്വജ്ഞ പീഠ പക്കലെത്തുന്നൂ...
മനം..........
സർവ്വത്രവെള്ളം.........കുടിനീരിനായ് കേഴുന്നൂ........
കോടീശ്വരന്മാർ പോലും................
പ്രകൃതി പഠിപ്പിക്കും പാഠം....സമൻമാർ.........

ജീവിതഭാരം താങ്ങാനാവതെ ആടുന്നൂ...........
മുങ്ങുന്നൂ...........ജീവിത നൗകകൾ...........
ദുരിതം......ദുരിതം....സർവ്വത്ര ദുരിതം..............
ആർക്കും വരാവുന്ന സ്ഥിതിവിശേഷം.............
മുഖം തിരിക്കാതെ സഹായ ഹസ്തങ്ങൾ നീട്ടൂ.....
ഉപ്പുതൊട്ടു.....ഉടുതുണി വരെ നൽകൂ................
മടിക്കാതെ............................നാണിക്കാതെ.......
ഒന്നും നൽകാൻ കഴിഞ്ഞില്ലെങ്കിൽ......നൽകൂ....
ആശ്വാസ വചനങ്ങൾ സാന്ത്വന തലോടലായ്..........


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:19-08-2018 04:04:39 PM
Added by :Suryamurali
വീക്ഷണം:97
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :