തിരികെ മടങ്ങാത്ത കാലം !! - തത്ത്വചിന്തകവിതകള്‍

തിരികെ മടങ്ങാത്ത കാലം !! 

കാലചക്രത്തെ തിരിച്ചു കറക്കുവാൻ,
ഭൂതകാലത്തേക്കു തിരികെ നടക്കുവാൻ,
കൊതിച്ചുപോകുന്നു മനുഷ്യൻ പലപ്പോഴും,
സ്വപ്നമാണെന്നറിഞ്ഞും മടിക്കാതെ..,
നഷ്ടബോധത്തെ പറഞ്ഞനുസരിപ്പിക്കുവാൻ,
നഷ്ടങ്ങളൊക്കെ തിരികെപ്പിടിക്കുവാൻ..
ആഗ്രഹിക്കുന്നൂ വീണ്ടും പിറക്കുവാൻ..
ആശിച്ചതൊക്കെ നേടിയെടുക്കുവാൻ.,
വൈകിയ വാക്കുകൾ, തെറ്റിയ വീഥികൾ..,
തിരികെ നടന്നു തിരുത്തുവാൻ സ്വപ്‌നങ്ങൾ..
ഇനിയില്ല ജന്മമെന്നറിഞ്ഞും പഴിക്കുന്നു,
തിരികെ മടങ്ങാത്ത കാലത്തെ വീണ്ടും!!!


up
0
dowm

രചിച്ചത്:അരവിന്ദ്
തീയതി:27-08-2018 12:01:22 AM
Added by :Aravind KS
വീക്ഷണം:129
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :