മിഴിയിണക്കോണിൽ - മലയാളകവിതകള്‍

മിഴിയിണക്കോണിൽ 

മിഴിയിണക്കോണിൽ......

തിരിഞ്ഞു നോക്കാതെ നോക്കിയൊ,
കടക്കണ്ണിൻ കോണിൽ നിന്നും..........
നിന്നന്ത:രംഗം പ്രേമാദ്ര പരിവേഷയായ്
മൊഴിഞ്ഞുവോ...................?
കാതോർത്തു നിൽക്കാൻ മറന്നൊരാ
നിമിഷം................
കാണാതെ കണ്ടൂ, ഞാൻ, സ്നേഹ
പൂക്കൾ വിരിയുന്നൊരാ.... പൂന്തോട്ടം
ചക്രവാള സീമയിലെത്തി ഞാൻ
തിരിഞ്ഞു നോക്കി, നഷ്ട നിമിഷത്തിൻ
വേർപാടിൻ വേദനകൾ....വിതുമ്പലായ്...
അഞ്ജനമെഴുതിയ പരൽ മീൻ കണ്ണുകളിലെ
വിഷാദ ഭാവം............
ആ മാഞ്ഞു പോയ നിമിഷം......
ചാരെ നിന്നിരുന്നെങ്കിൽ, മൊഴിയിൻ
കൊഞ്ചൽ കേട്ടിരുന്നെങ്കിൽ..........
വിഷാദ വിരഹ ദു:ഖമായ്..........
മാറില്ലായിരുന്നേനെ.............
തിരിഞ്ഞു നോട്ടം............


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:24-08-2018 03:50:27 PM
Added by :Suryamurali
വീക്ഷണം:86
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me