ബലിതർപ്പണം - മലയാളകവിതകള്‍

ബലിതർപ്പണം 

ബലിതർപ്പണം

ഈറനുടുത്തു തിരുന്നാവായ മണൽത്തിട്ടയിലിരുന്നു
തന്ത്രി ചൊല്ലിപ്പറയുന്നതേറ്റു ചൊല്ലും നേരം..................
ചിന്തകൾ ഓടി ഓടി ബാല്യകാലത്തെത്തി നിന്നു........
ഓർമ്മകൾ , അനുഭവങ്ങൾ.....................
ജ്യേഷ്ഠനെന്ന അമ്മാവന്റെ വേർപാടിൻ ദു:ഖം
ഞാനറിഞ്ഞു.........ഈ നിമിഷങ്ങളിൽ..........................

1950കളിൽ സ്ത്രീ വിദ്യാഭ്യാസത്തിനുന്നൽ നൽകിയ
വിശാല മനസ്ക്കനെ..............
എതിർത്തവർക്ക് ചൂണ്ടിക്കാട്ടി, ഇന്ദിരാഗാന്ധിതൻ
പ്രാഗത്ഭ്യത്തെ.................
പ്രശസ്ത കവയത്രീ നാമം ജ്യേഷ്ഠസഹോദരിക്ക്
നൽകിയ അദ്ധ്യാപകനാം അമ്മാവനെ.................
ആ നാമം ഇന്നും വിരലിലെണ്ണാവുന്നവർക്കു മാത്രം...

തൊഴിലാളി സുഹൃത്തുക്കൾ തൻ ഉന്നമനത്തിനായ്
സ്വ ഗൃഹം പോലും ബലിയർപ്പിച്ച കാറൽമാർക്സിൻ
പിൻതുടർച്ചക്കാരനെ............
കാതുകളിൽ വീണ്ടും മുഴങ്ങുന്നൂ...............................
ബലിതർപ്പണ ക്രിയാശ്ളോകങ്ങൾ............................
അറിയാതെ കണ്ണിൽ നിന്നുറ്റി വീണ സ്നേഹാശ്രു ,
ഭൂമിയിൽ വീഴാതലിഞ്ഞു പോയ്..................

പലരും നൽകിയ പേരുകൾ ഓർമ്മയിൽ മിന്നിമാഞ്ഞു
............്‌" ബുദ്ധിരാക്ഷസൻ "
പലർക്കും വിദ്യ പകർന്നു നൽകിയ നല്ലൊരദ്ധ്യാപകനു
മുന്നിൽ അർപ്പിക്കുന്നൂ................................................

..................." ഒരിറ്റു കണ്ണുനീർ ".........................
............." ഒരായിരം രക്ത പുഷ്പങ്ങൾ"..................


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:02-09-2018 12:14:42 PM
Added by :Suryamurali
വീക്ഷണം:51
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :