പുലർക്കാലം.... - പ്രണയകവിതകള്‍

പുലർക്കാലം.... 

പുലർക്കാലം പൂവണിയുമ്പോൾ
പൂത്താലം പുരനിറയുമ്പോൾ
പൂക്കാലപ്പെൺമയുടുഞ്ഞൊരു
പെൺകൊടി വരവായി...

പൊന്നാതിരപ്പുഞ്ചിരിയോടെ
മണിനൂപുര കൊഞ്ചലിലൂടെ
മനസ്സിളക്കിയ കൺമണിയിവളെ
കാണ്മാനെന്തൊരു രസമെന്നോ...

കരിവളയിൽ താളമടിച്ചവൾ
കൺകോണിൽ കവിതരചിക്കും
പുതുമൊട്ടിന്മുകുളം പോലവൾ
അധരത്തിൽ ശോണിമയേറ്റും...

വാർമുടിയിൽ തുളസ്സിക്കതിരും
മൂക്കുത്തിയിൽ വൈരക്കല്ലും
തുടുതുടുത്തൊരാ മാറിൻചേലും
നടനടപ്പിൽ പിന്നിലെയഴകും...

ഒരുനോക്കിൽ പ്രിയരേയെന്നുടെ
മറിമാൻമിഴിയവളെ കാൺകെ
നിങ്ങൾക്കുള്ളില് കുശുമ്പില്ലേ ..?


up
0
dowm

രചിച്ചത്:സജിത്
തീയതി:10-09-2018 11:43:13 PM
Added by :Soumya
വീക്ഷണം:135
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)