പ്രേമഗീതം - മലയാളകവിതകള്‍

പ്രേമഗീതം 

പ്രേമഗീതം
പാതിരാരാവിൽ കാലൊച്ച കേൾക്കാതെ
പതുങ്ങിപതുങ്ങി നീങ്ങും.... നിഴലു പോൽ......
അങ്ങകലെ നിന്നുമൊഴുകി
എത്തീ....... തണുത്തലിഞ്ഞ
തെന്നിലിൻ അകമ്പടിയുമായ്
ഒരു പ്രേമഗാനമെൻ പ്രിയതമനായ്........
കേൾക്കാൻ കൊതിച്ച
ആ ഗാനത്തിൻ ഉറവിടം
കണ്ടെത്താൻ തുനിഞ്ഞ നേരം
തെന്നലിൻ വാർമുടിയിലാരൊ
പാലപ്പൂവിൻ സുഗന്ധം കോരിയൊഴിച്ചൂ....
സൗരഭ്യം പരന്നൊഴുകുമാ പാതിരാരാവിൽ അറിയാതൊഴുകി....
ഗന്ധർവ്വ സംഗീതം ചുണ്ടിൽ നിന്നും.......
തിരിച്ചെത്തിയ ആ ഗന്ധർവ്വ
സംഗീതത്തെ പിന്തുടർന്നു നടന്നൂ
അവൾ........
അമ്പിളി വെട്ടം പൂനിലാവായ്
മാറുകയാണൊ......?
മിന്നി, മിന്നി, തെളിഞ്ഞു, തെളിഞ്ഞു വരും,
മനസ്സിലെ രൂപങ്ങൾ...
നേർ കാഴ്ചയിൽ....up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:15-09-2018 10:53:24 AM
Added by :Suryamurali
വീക്ഷണം:111
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me