കലാലയം
കലാലയം
മറ്റൊരാൾക്കുവേണ്ടി ക്യാമ്പസ്സിന്നകത്തെ
ചേമ്പിലയിൽ കുറിച്ചിട്ടൊരാ വരികൾ .............
ജീവൻ തുടിക്കുമാ.......സന്ദേശകാവ്യങ്ങൾ,
വായിക്കാൻ വരുമെന്ന പ്രതീക്ഷയിൽ,
നീണ്ടുപോയ് നിമിഷങ്ങൾ ,മണിക്കൂറുകൾ
പ്രേമ കാവ്യങ്ങൾ പലതും പച്ചിലകളിൽ
എഴുതുമായിരുന്നു അന്ന്...........
ഇണ ഇലയിൽ കിട്ടുമാ ........മറുപടിക്കായ്
കാത്തിരിക്കും ......................മിഴിയിണകൾ, ദിനരാത്രങ്ങളോളം..................................
എന്നും വന്ന് എത്തിനോക്കും ..............
ആ ചേമ്പിലയിൽ.........
പുതു പ്രേമ കാവ്യത്തിനായ്................
പ്രണയ നിമിഷത്തിൽ ചേമ്പിലയുടെ
അനിഷേധ്യ സാന്നിധ്യം മറക്കില്ലൊരിക്കലും..
ഓർക്കുന്തോറും ബാലിശവും, രസകരവും
ആണെന്നിരിക്കെ...............
ഇന്നും ഉത്തമ ഉദാഹരണ കുടുംബ ബന്ധത്തിൻ അടിത്തറ ആ ചേമ്പിലകളാ
ണെന്ന സത്യം ഒരുവശത്ത്..........
Not connected : |