| 
    
         
      
      ചിത്രശലഭമേ       ....... ചിത്രശലഭമേ........❤
 "ഈ വരികൾ ഇനി ഞാൻ കുറിച്ചീടട്ടെ
 ഈറനണിഞ്ഞ നിൻ മിഴികൾക്ക് വേണ്ടി.
 
 കവിതയുടെ മേഘം നിർത്താതെ പെയ്യട്ടെ
 കാതരേ നിന്നുടെ വാക്കിന്റെ പൂന്തോപ്പിൽ
 
 മഴയിൽ നിൻ ചിറകൊട്ടി-
 നനയാതെ നിൽക്കുവാൻ
 എൻ ദളങ്ങൾ നിനക്കായ് -
 നിവർത്തിടാം ഇനിയെന്നും.
 
 പൂക്കൾ കൊഴിക്കാതെ കാത്ത് നിൽക്കാം പൂമരമായ് നിനക്കെന്നുമെന്നും
 
 വൈകാതെ വന്നീടുകെൻ ചിത്രശലഭമേ
 ഈ മലർവാടിയിൽ ഞാൻ കാത്തുനിൽക്കാം
 
 ഇനി എന്നും എന്നും നിൻ തണൽ മരമായ്
 ഇതളൂർന്ന് വീഴാതെ ചേർന്ന് നിൽക്കാം...❤
 
 ......... (അഭി)..........
 
      
  Not connected :  |