തിരികെ - തത്ത്വചിന്തകവിതകള്‍

തിരികെ 

❤........തിരികെ........❤

"കണ്ണന്റെ വേണുഗാനമിന്നെൻ
കാതിലൊരു കവിതയായ് മുഴങ്ങീടവെ

കാണാമറയത്തേയ്ക്കന്നു നീയും
കൈവിട്ടു ദൂരേയ്ക്ക് മായും നേരം-

കൺതലം നനവാർന്നതിന്നെന്തിനായോ?
കരളൊന്നു നീറി പിടഞ്ഞതിന്നെന്തിനായോ?

അറിയാതെ വന്നൊന്നു കൂട് കൂട്ടിയെൻ
അകതാരിൽ അനുരാഗ ദീപമായി..

അഴൽ നീറും വേദന മഴ പോൽ പൊഴിയവെ
അവനന്നു നെഞ്ചോട് ചേർത്തു വച്ചു.

ആരോരുമറിയാതെ കാത്തു വച്ചു
ആ നോവുന്ന വരികൾ തൻ നേരറിഞ്ഞ്...

അറിയാതെ നനയുന്നു എൻ മനവുമിന്ന്
അനുരാഗ മഴനൂലിൻ തുള്ളിയാലെ

ഇനിയെന്നുമെന്നോട് ചേർത്ത് വയ്ക്കാം
ഇതൾ വീണ പൂവിന്റെ കഥനങ്ങളെ.

ഇനി ഈ രാവ് തീരാതിരുന്നീടട്ടെ
ഇടനെഞ്ചിൻ നിശ്വാസമടരും വരെ..

ഇനിയെന്നുമീ കൈകൾ കോർത്ത് വയ്ക്കാം
ഇഷ്ടങ്ങൾ എന്നെന്നും പങ്ക് വയ്ക്കാം....."

(.....അഭി.....)


up
0
dowm

രചിച്ചത്:അഭിലാഷ് S നായർ
തീയതി:25-09-2018 06:29:57 PM
Added by :അഭിലാഷ് S നായർ
വീക്ഷണം:39
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :