മഴയിൽ നിറഞ്ഞ നഷ്ടപ്രണയം - തത്ത്വചിന്തകവിതകള്‍

മഴയിൽ നിറഞ്ഞ നഷ്ടപ്രണയം 



നിലാവു മാഞ്ഞു, മാനമിരുണ്ടു
ഈറനും ഈണവും ചിന്നി ചിന്നി
ചിതറിത്തെറിക്കുന്ന മഴയിൽ
ഞാനും എൻ മനസും നനഞ്ഞു

നനവു തട്ടിയൊരെൻ മനസ്സിൽ
കുതിർന്നൊരോർമ്മകളിൽ
ഞാൻ എന്നെ മറന്നു
മഴയിൽ മറഞ്ഞു

അടഞ്ഞ എൻ മിഴികളിൽ
ഒഴുകിയെത്തിയ കാഴ്ചകളിൽ
മിന്നിമറഞ്ഞ മുഖങ്ങളിൽ
ഞാൻ എൻ പ്രണയം തിരഞ്ഞു
പറയാനറിയാത്തൊരേതോ മധുരനൊമ്പരം
എൻ ഹൃദയത്തിൽ നീ അലിഞ്ഞു പോയോ

എപ്പോഴോ കണ്ടുമുട്ടി നാം
പരസ്പരം കൈമാറിയില്ല
ഒരു വാക്കും, ഒരു നോട്ടം പോലും
എങ്കിലും ഞാനറിഞ്ഞു..നീയും..
പ്രണയം വേദനയാണെന്നു..

ഒന്നും മിണ്ടാതെ, ഒന്നും കൈമാറാതെ..
നീറി നീറി രണ്ടു മനസുകൾ
പകർന്നീല്ല ഒരു തുള്ളിസ്നേഹവും
കണ്ടീല ഒരിറ്റു മോഹവും..
അകന്നു നാം പരസ്പരം
എവിടെയോ പോയി മറഞ്ഞു നീ...
എവിടേക്കോ ഈ ഞാനും...

ഇന്നീ മഴയിൽ കുതിരവേ
എൻ ഓർമ്മകൾ നനയവേ
ഞാൻ അറിഞ്ഞു നിന്നേ എന്നുള്ളിൽ
നിനക്കായി ഞാൻ ഏറെ കൊതിച്ചു
എന്നുള്ളു തുടിച്ചു
പോയ ദിനങ്ങൾക്കായി ഞാൻ തിരഞ്ഞു

ഒരു നാൾ ഓർമ്മകൾ മായും
നീ എനിക്കാരുമല്ലാതാവും
അന്നും എന്നുള്ളിൽ നീ ഉണ്ടാവും
എത്രയോ എത്രയോ ദീപ്തമായി
എൻ സ്നേഹത്തിൻ പ്രതീകമായി
അന്ന് നീ അറിയും...
നിന്നെ ഞാൻ അറിഞ്ഞിരുന്നതായി
എന്നിൽ നീ ജീവിച്ചിരുന്നതായി....


up
0
dowm

രചിച്ചത്:
തീയതി:28-09-2018 12:17:57 PM
Added by :DrSheebz
വീക്ഷണം:62
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me