അറിഞ്ഞപ്പോൾ
ദൂരത്തു കണ്ടപ്പോൾ നിന്നോടെനിക്കിഷ്ടം തോന്നി
അരികിൽ വന്നപ്പോളായിഷ്ടമൊത്തിരിയായി
ഒരുമിച്ചു ചേർന്ന പ്പോളായിഷ്ടമിത്തിരിയായി
ആവനാഴിയിലെ അമ്പുകൾ തികയാതെയായി
കുത്തുവാക്കുകൾ അകലാൻ പ്രാർത്ഥനയുമായി
ഒത്തുപോകാൻ കഴിയാതെ അപസ്വരങ്ങളിൽ
കണ്ണീരൊഴുക്കിയും മനസ്സിൽ തീ കൊളുത്തിയും
ഉദയാസ്തമനങ്ങൾ പൂകയും മലപോലെ
സെൽഫോണിൽ പറഞ്ഞതും കേട്ടതുംചിരിച്ചതും
പ്രേമനാടകത്തിന്റെ ദുരന്തം വിതയ്ക്കാൻ.
Not connected : |