ഹൃദയ സ്വപ്നം
ഹൃദയ സ്വപ്നം
പ്രണയമീ❤- പ്രഭാതത്തിലിളവെയിൽത്തുമ്പിയായ്
പതിയെയെൻ ഇമകളില്‍ മുട്ടി വിളിക്കേ,
മിഴി തുറക്കാതെ ഞാനേതോ കിനാവിന്റെ
അഴി തുറന്നെങ്ങോ പറന്നു പോയി
മഴവില്‍ കൊതുമ്പുകള്‍ വരവേറ്റതെവിടെ?
മിഴികളാലവിടെ ഞാന്‍ നിന്നെത്തിരഞ്ഞു.
വെണ്‍ മേഘ മറവിന്റെ പിറകിലൂടന്നു നീ
വന്നു ഒരു കൈത്തലോടലായെൻ ചാരെ!
കൈകളില്‍ കൈകോര്‍ത്തു നമ്മള്‍ നടന്നേറി
കിഴക്കേ വെണ്ണിലാക്കുന്നിനും മേലെ.
ഇരവായി, മുന്നിലായന്നു നാം കണ്ടതോ
രാവിന്റെ താരകപ്പൂക്കള്‍!!
ഒരു പൂവു മുടിയിലും മൂക്കില്‍ മൂക്കുത്തിയും
അരുമയായ് ചാര്‍ത്തി നീയരികിൽ
കരി നീല രാവിന്റെ മിന്നും പുതപ്പിലെന്‍
കരിമിഴി പൂട്ടിയൊന്നണയാന്‍ കൊതിക്കേ
കണ്‍തുറക്കെൻ കണ്ണാ നേരം പുലര്‍ന്നെന്നു
കേൾക്കുമൊരു സ്നേഹ ശാസനമട്ടില്‍
എന്നെ വിളിച്ചുണര്‍ത്താനായരികില്‍ നീ!
എത്ര മധുരമായ് ചിരിതൂകി നിൽപ്പു
എങ്കിലിതൊക്കെവെ സ്വപ്നം!
എന്റെ പുലര്‍ക്കാല സുന്ദര ഹൃദയ സ്വപ്നം!
Not connected : |