എന്റെ ഗ്രാമം        
    
 
 പുലരാൻ കൊതിക്കുന്നൊരു ഗ്രാമം... 
 എന്റെ കുറുമാലിപ്പുഴയൊഴുകും ഗ്രാമം..
 
  പുലരാൻ കൊതിക്കുന്നൊരു ഗ്രാമം... 
 എന്റെ കുറുമാലിപ്പുഴയൊഴുകും ഗ്രാമം..
 
 സന്ധ്യകൾ ചാലിച്ച ആത്മീയ ചന്ദന..
 തൊടുകുറിയണിഞ്ഞൊരു ഗ്രാമം ...
 എന്റെ കുറുമാലിപ്പുഴയൊഴുകും ഗ്രാമം..
 കനവാർന്ന നനവാർന്ന മിഴിയുള്ളൊരു ഗ്രാമം..
 
 പുലരാൻ കൊതിക്കുന്നൊരു ഗ്രാമം... 
 എന്റെ കുറുമാലിപ്പുഴയൊഴുകും ഗ്രാമം..
 
 പുഞ്ചവയൽ പാടങ്ങൾ പച്ച പട്ടു പുതപ്പിച്ചൊരു ഗ്രാമം.
 തെങ്ങോലക്കുരുവികൾ ഊഞ്ഞാലിട്ടൊരു ഗ്രാമം..
 എന്റെ കുറുമാലിപ്പുഴയൊഴുകും ഗ്രാമം ..
 കൊന്നയും തുമ്പയും തുളസിയും അതിർ വരമ്പിട്ടൊരു ഗ്രാമം..
 
 വസന്തവും ശിശിരവും കയ്യികോർത്തൊരു ഗ്രാമം...
 പുതുക്കാടെന്നൊരു ഗ്രാമം എന്റെ പുതുക്കാടെന്നൊരു ഗ്രാമം  
 
  പുലരാൻ കൊതിക്കുന്നൊരു ഗ്രാമം... 
 എന്റെ കുറുമാലിപ്പുഴയൊഴുകും ഗ്രാമം..
 
                          ബൈജു ജോൺ ...
      
       
            
      
  Not connected :    |