ഒരു പാഴ്മരം  - പ്രണയകവിതകള്‍

ഒരു പാഴ്മരം  

പൂക്കാതെ പൂത്തൊരെൻ പൂമരമേ...
നിന്റെ തളിരിളം ചില്ലയിൽ ഞാനൊന്നിരുന്നോട്ടെ... കായ്‌ക്കാതെ പോയൊരെൻ പാഴ്മരമേ...
നിന്റെ താരിളം തണലിൽ ഞാനൊന്നു മയങ്ങിക്കോട്ടെ...

മഴയേറ്റും മഞ്ഞേറ്റും തളിർത്ത നിൻ ...
പൂമേനി ഞാനൊന്നു പുണർന്നോട്ടെ ...
വെയിലേറ്റു തളർന്ന ഇലകളെ ഞാനൊരു ...
കാറ്റായി തലോടിക്കോട്ടെ ....

പൂക്കാതെ പൂത്തൊരെൻ പൂമരമേ...
നിന്റെ തളിരിളം ചില്ലയിൽ ഞാനൊന്നിരുന്നോട്ടെ... കായ്‌ക്കാതെ പോയൊരെൻ പാഴ്മരമേ...
നിന്റെ താരിളം തണലിൽ ഞാനൊന്നു മയങ്ങിക്കോട്ടെ...

മധുവേറും കനിയൊന്നും നൽകിയില്ലെങ്കിലും ...
നിന്നെഞാനെൻ ചിതയിലെരിയും കനലാകാൻ കരുതിവെച്ചോട്ടെ ...
നിന്നെഞാനെൻ ചിതയിലെരിയും കനലാകാൻ കരുതിവെച്ചോട്ടെ ...

പൂക്കാതെ പൂത്തൊരെൻ പൂമരമേ...
നിന്റെ തളിരിളം ചില്ലയിൽ ഞാനൊന്നിരുന്നോട്ടെ... കായ്‌ക്കാതെ പോയൊരെൻ പാഴ്മരമേ...
നിന്റെ താരിളം തണലിൽ ഞാനൊന്നു മയങ്ങിക്കോട്ടെ...
ഞാനൊന്നു മയങ്ങിക്കോട്ടെ...

ബൈജു ജോൺ....

up
0
dowm

രചിച്ചത്:ബൈജു ജോൺ
തീയതി:01-10-2018 10:29:39 PM
Added by :baiju John
വീക്ഷണം:184
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍

കൂട്ടുകാര്‍ക്കും കാണാന്‍

Get Code

Not connected :