ഈ മഴ തോരാതിരുന്നെകിൽ - പ്രണയകവിതകള്‍

ഈ മഴ തോരാതിരുന്നെകിൽ 

കാർമേഘം കണ്ട മെയിലിനെപോലെൻ
ഹൃദയവും പീലിനിവർത്തിയാടി...
നിൻ സ്വർണ കൊലുസ്സിൻ കിലുക്കം കേൾക്കവേ ..

ഇടവപ്പാതിയിൽ നിലക്കാതെ പെയ്യുമീ മഴയിൽ
ഇടമുറിയാതെ പൊഴിയുമാ മഴത്തുള്ളികൾക്കിടയിലൂടെ നിൻ
മാന്പേട മിഴികൾ നോക്കവേ...

നനവൂറുമാ ആധാരത്തിൽനിന്നിറ്റി വീഴുമാ മഴത്തുള്ളികളെ നോക്കി തെല്ലസൂയയോടെ...

ഈ മഴ തോരാതിരുന്നെകിലാശിച്ചുപോയി...

മിടിക്കുമെൻ ഹൃദയത്തോടെ ഞാൻ നിന്നെ നോക്കവേ
ഒരു ചെറു ഇടിശബ്ദത്തിൽ പേടിച്ച പേടമാൻ
മിഴികളോടെ...
നിൻ മിഴികളെൻ മിഴികളിലുടക്കവേ

അന്നാദ്യമായ് ഞാനറിഞ്ഞു ആദ്യാനുരാഗത്തിന്
സുഖ ലാളനം...

വിറക്കുമെൻ കൈകളാൽ നിന്നെ എൻ
കുടക്കീഴിൽ തോളോട് തോൾ ചേർക്കവേ...

മനസ്സുമെല്ലെ എന്നോട് മന്ത്രിച്ചു

ഈ മഴ തോരാതിരുന്നെകിൽ...up
0
dowm

രചിച്ചത്:ജയേഷ്
തീയതി:01-10-2018 09:22:29 PM
Added by :Jayesh
വീക്ഷണം:356
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :