പ്രണയമേ...........നീ ..... - തത്ത്വചിന്തകവിതകള്‍

പ്രണയമേ...........നീ ..... 

നിൻ മിഴികളിൽ നിറയും പ്രണയത്തിൽ ....
ഒരാമ്പൽപൂവായി വിരിയും ഞാൻ ....
ചെറുപുഞ്ചിരി വിരിയും നിൻ അധരത്തിൽ ...
തേൻ നുകരും വണ്ടാകും ഞാൻ ...

നിൻ മിഴികളിൽ നിറയും പ്രണയത്തിൽ ...
ഒരാമ്പൽപൂവായി വിരിയും ഞാൻ ....

കുളിർകാറ്റ് തഴുകും നിൻ മുടിയിഴകളിൽ ...
ഒരു തുളസിക്കതിരായി നിറയും ഞാൻ ...

പ്രണയമേ പ്രണയമേ എൻ പ്രണയമേ ...

നിൻ കയ്യ്കൾക്ക് അഴകാം കരിവളയാകാം ഞാൻ ...
നിൻ പദസരത്തിന് കിങ്ങിണിയാകാം ഞാൻ ...

പ്രണയമേ ഒരു കുളിരായി പൊഴിയൂ നീ...
വസന്തമേ ഒരു മലരായെൻ നെഞ്ചിലണയൂ നീ ...

ബൈജു ജോൺ ...


up
0
dowm

രചിച്ചത്:ബൈജു ജോൺ
തീയതി:01-10-2018 10:50:21 PM
Added by :baiju John
വീക്ഷണം:78
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :