പ്രിയ സഖി  - തത്ത്വചിന്തകവിതകള്‍

പ്രിയ സഖി  

മറന്നുവോ സഖി നീ...മറന്നുവോ സഖി നീ...

ഒരു തുളസിക്കതിർനുള്ളും കുസൃതികാറ്റായി...
നീ എന്നിൽ കൂടുകൂട്ടിയതും എരിയുന്നസൂര്യന്റെ ...
കനൽ വീണ വഴികളിൽ തണൽ തേടി അലഞ്ഞതും ...

മറന്നുവോ സഖി നീ... മറന്നുവോ സഖി നീ...

ഇടതിങ്ങിയ ഇടനാഴിയിലെ നിഴലർന്ന വേളകൾ...
പിടയുന്ന മൗവുനമായി വീണ്ടു എൻ ഓർമ്മകൾ ...
വിറയാർന്ന നിൻ മൗവുനത്തിൽ പറയാൻ മറന്ന ...
പ്രണയത്തിൻ നൊമ്പരവും മറന്നുവോ സഖി നീ ...
വര്ഷങ്ങളെത്രയോ കടന്നുപോയെങ്കിലും മായുകില്ല ...
എൻ ഓർമ്മയിൽ നിൻ മുഖമിപ്പോഴും സഖി ...

മറന്നുവോ സഖി നീ.... മറന്നുവോ സഖി നീ ...

എത്രയോ സന്ധ്യകൾ മാഞ്ഞു പോയി ...
എത്രയോ കാലവർഷങ്ങൾ കടന്നുപോയി ...
ഒരുപിടി സ്വപ്നങ്ങൾ നാം പങ്കിട്ടതും ...
കരളിലെ നൊമ്പരം തമ്മിൽ പകുത്തതും ...
മഴ പെയ്യ്തുതോർന്ന ഇടനാഴിയോരവും ...
പരിഭവം പറയുന്ന നിൻ വളകിലുക്കവും ...

മറന്നുവോ സഖി നീ ...മറന്നുവോ സഖി നീ...

ചാഞ്ഞുപെയ്യുന്ന ചാറ്റലിൽ നാം പിരിയുന്നനേരം ...
ഇടറുന്ന നിൻ വാക്കുകളും തുളുമ്പുന്ന മിഴികളും ...
മറന്നുവോ സഖി നീ ...മറന്നുവോ സഖി നീ ..........

ബൈജു ജോൺ .....


up
0
dowm

രചിച്ചത്:ബൈജു ജോൺ
തീയതി:01-10-2018 10:48:47 PM
Added by :baiju John
വീക്ഷണം:55
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :