ഒരു പ്രണയത്തിന്റെ ഓർമ്മകൾ  - തത്ത്വചിന്തകവിതകള്‍

ഒരു പ്രണയത്തിന്റെ ഓർമ്മകൾ  

നീയെൻ നിഴലായി കൂടുമ്പോൾ ...
എനിക്കെന്നും എന്നും പൊന്നോണം ...

ഞാറ്റുവേലപാട്ടിന്റെ ഈണവും...
നാട്ടിടവഴിയോരവും കാട്ടുചെമ്പക സുഗന്ധവും ...
കരിമഷി പടർന്ന നിൻ കരീമിഷിയും ...
നുണക്കുഴി വിടരും നിൻ കവിൾത്തടവും ...

നീയെൻ നിഴലായി കൂടുമ്പോൾ ..
എനിക്കെന്നും എന്നും പൊന്നോണം ...

മാമ്പുപൂക്കുന്ന മകരനിലാവിൽ ...
പ്രണയപുഷ്പമായി നിന്നു് നീയൊരു ...
പ്രഭമയൂഖംമായി വന്നു ....

നീയെൻ നിഴലായി കൂടുമ്പോൾ ...
എനിക്കെന്നും എന്നും പൊന്നോണം

നാട്ടുകാരറിയാതെ വീട്ടുകാരറിയാതെ ...
കളിവീട് വച്ചില്ലേ മനസിൽ ...
നമ്മൾ കളിവീട് വച്ചില്ലേ ...
പൂക്കളിറുത്തു നടന്നില്ലേ നമ്മൾ ...
ഓണപൂക്കളിറുത്തു നടന്നില്ലേ ...

നീയെൻ നിഴലായി കൂടുമ്പോൾ ...
എനിക്കെന്നും എന്നും പൊന്നോണം ...

ബൈജു ജോൺ ...


up
0
dowm

രചിച്ചത്:ബൈജു ജോൺ
തീയതി:01-10-2018 10:47:44 PM
Added by :baiju John
വീക്ഷണം:46
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :