ദൂരെ ദൂരെ ഒരു പ്രണയം  - പ്രണയകവിതകള്‍

ദൂരെ ദൂരെ ഒരു പ്രണയം  

ദൂരെ ദൂരെ ഇതൾവിരിയാനൊരു പ്രണയം പൂത്തുനിൽക്കുന്നു..
മെല്ലെ മെല്ലെ കൂടുക്കൂട്ടാൻ അവൾ കുറുങ്ങി നിൽക്കുന്നു
അവൾ കുറുങ്ങി നിൽക്കുന്നു...

കൈതപ്പൂവിൻ സുഗന്ധവും കരിമഷിതിളക്കവും ...
കരിവളകിലുക്കവുമായവൾ കുണുങ്ങിനിൽക്കുന്നു
അവൾ കുണുങ്ങിനിൽക്കുന്നു ...

ദൂരെ ദൂരെ ഇതൾവിരിയാനൊരു പ്രണയം പൂത്തുനിൽക്കുന്നു..
മെല്ലെ മെല്ലെ കൂടുക്കൂട്ടാൻ അവൾ കുറുങ്ങി നിൽക്കുന്നു
അവൾ കുറുങ്ങി നിൽക്കുന്നു

ഈറനുടുത്തെത്തുന്ന മകരനിലാവിലവൾ കുളിച്ചുനിൽക്കുന്നു ...
അവൾ ഒരുങ്ങിനിൽക്കുന്നു ...

ഈറനുടുത്തെത്തുന്ന മകരനിലാവിലവൾ കുളിച്ചുനിൽക്കുന്നു ...
അവൾ ഒരുങ്ങിനിൽക്കുന്നു ..

മഞ്ഞുപെയ്യുന്ന കുളിർനിലാവിലൊരു മാദക പരിമളമായി അരികിലെത്തി ..അവളൊരു മാദക പരിമളമായിഒഴുകിയെത്തി..

ദൂരെ ദൂരെ ഇതൾവിരിയാനൊരു പ്രണയം പൂത്തുനിൽക്കുന്നു..
മെല്ലെ മെല്ലെ കൂടുക്കൂട്ടാൻ അവൾ കുറുങ്ങി നിൽക്കുന്നു
അവൾ കുറുങ്ങി നിൽക്കുന്നു...അവൾ കുറുങ്ങി നിൽക്കുന്നു ...

ബൈജു ജോൺ.....



up
0
dowm

രചിച്ചത്:ബൈജു ജോൺ
തീയതി:03-10-2018 10:35:48 PM
Added by :baiju John
വീക്ഷണം:436
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :