ഇരുളിൽ പിറന്ന  മോഹങ്ങൾ  - പ്രണയകവിതകള്‍

ഇരുളിൽ പിറന്ന മോഹങ്ങൾ  

ഇരുളിൻ മറ നീക്കി ഒരുനാൾ
സൂര്യകിരണങ്ങൾ എന്നിൽ പതിക്കേ
എൻ മോഹങ്ങളൊരു പുതുപ്പിറവിക്കായ് കൊതിക്കേ....

ഇരുളിൻ മറ നീക്കി ഒരുനാൾ
സൂര്യകിരണങ്ങൾ എന്നിൽ പതിക്കേ
എൻ മോഹങ്ങളൊരു പുതുപ്പിറവിക്കായ് കൊതിക്കേ....

ഇരുളിൽ പിറന്ന മോഹങ്ങൾ
എൻ ഹൃദയത്തിൻ താഴ്വരയിൽ
വളർന്ന മോഹങ്ങൾ....
ഒരു ചെറു വള്ളിപ്പടർപ്പുപോൽ എൻ ഹൃദയത്തെ ചുറ്റിയിടുന്നു...

ഇലകൽത്തളിർത് കായായ് പൂമൊട്ടു പൂക്കളായ്..
ചൂടാതെ പോയി നീ സഖി
നിനക്കായ് ഞാൻ എൻ ചുടു ചോര ചുവപ്പിച്ചൊരാ പനിനീർ പൂക്കളെ.

പ്രണയിനീ നീ അറിയാതെ പോയി
ഞാൻ നിനക്കായ്
കാത്തു വെച്ചൊരെൻ ഹൃദയത്തെ..
കാണാതെ പോയി നീ ഞാൻ എൻ പ്രാണനിൽ ചേർത്തൊരെൻ പ്രണയത്തെയും..

വിറയാർന്ന കൈകളാൽ ഞാൻ ഈ വരികൾ കുറിക്കവേ
ഓർക്കുന്നു ഞാനാദിനങ്ങൾ...

എൻ മോഹങ്ങളാആം പൂക്കളെ പിഴുതെറിഞ്ഞൊരു
കൊടുംകാറ്റായ്‌നി പോകവേ
ഒരു തണ്ടൊടിഞ്ഞ പൂവിനെപോൽ ഞാൻ ഭൂമിതൻ മാറിൽ പതിക്കവേ.....

അന്നു പൊഴിഞ്ഞൊരാ മോഹങ്ങൾ വീണ്ടുമൊരുപുതുപ്പിറവിക്കായ് തുടിക്കവേ
ഞാനവയോട് മന്ത്രിച്ചു
ഇനിയൊരു ബാല്യമില്ലെനിക്കിനിയൊരു യവ്വനവുമീ ഭൂമിയിൽ...

ഇതു പൊൻ സൂര്യകിരണങ്ങളല്ല
ഇതു പൊൻ സൂര്യകിരണങ്ങളല്ല
എന്നുടെ ചിതയിലെ തീജ്വാലകൾ...
എരിയുന്ന ചിതയിൽ പിടയുന്നഞാനുമെൻ
നിറമറ്റ മോഹങ്ങളും..

ഇതു പൊൻ സൂര്യകിരണങ്ങളല്ല
എന്നുടെ ചിതയിലെ തീജ്വാലകൾ...
എരിയുന്ന ചിതയിൽ പിടയുന്നഞാനുമെൻ
നിറമറ്റ മോഹങ്ങളും..

ഇനി മീട്ടിലൊരു തന്ത്രികളുംമെൻ വീണയിൽ..
അന്ധമാം കാലങ്ങൾക്കുമപ്പുറം
സഖി നിൻ ഓർമ്മകൾ
എൻ ചിതയിലെ അണയാത്ത കനലായ് ജ്വലിച്ചുനിൽപൂ...
എൻ ചിതയിലെ അണയാത്ത കനലായ് ജ്വലിച്ചുനിൽപൂ...

ഇരുളിൻ മറ നീക്കി ഒരുനാൾ
സൂര്യകിരണങ്ങൾ എന്നിൽ പതിക്കേ
എൻ മോഹങ്ങളൊരു പുതുപ്പിറവിക്കായ് കൊതിക്കേ....


up
0
dowm

രചിച്ചത്:ജയേഷ്
തീയതി:03-10-2018 11:58:51 PM
Added by :Jayesh
വീക്ഷണം:268
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :