കാഴ്ചകൾ - തത്ത്വചിന്തകവിതകള്‍

കാഴ്ചകൾ 


കാലം എനിക്കായ് കരുതിവെച്ചോരീ കാഴ്ചകൾ ..

ഒരു യാത്ര പോകുന്നു ഞാനെൻ മനസ്സിലൊരു ഭാണ്ഡവുമേറി ..

പറയാനെനിക്കുണ്ടേറെ പക്ഷെ
സമയംഅതെനിക്കില്ലലോ...

ദൂരമൊരുപാട് താണ്ടാനുടെനികീ ചുമലിലെ ഭാണ്ഡവുമേറി

പല പകലുകൾ രാത്രികൾ
മായുകയാണോരോ ദിനങ്ങൾ..

ഒരു യാത്ര പോകുന്നു ഞാനെൻ മനസ്സിലൊരു ഭാണ്ഡവുമേറി..

കണ്ടു ഞാൻ വഴിക്കിരുപുറവും
പലതരം കാഴ്ചകൾ..

ഒരു വേടൻ പതിയിരിക്കുന്നു
തന്നുടെ ഇരയുടെ കാലൊച്ചകൾക്കായ്...
കണ്ണുകളിൽ കാമാഗ്നിയോടെ...

ഇടി മുഴക്കം പോലൊരു മാന്യൻ
വഴിയരികിൽ തൂവെള്ള വസ്ത്രത്തോടെ തന്നുടെ അണികളെ ശാസിച്ചിടുന്നു..

"അവർ നമ്മുടെ അമ്മമാർ പെങ്ങമ്മാർ നാമവർക്കു തീർക്കണമൊരു കര്ണകവചകുണ്ഡലം"
എങ്ങുമേ കരഘോഷങ്ങൾ അണികളാരവം മുഴക്കി...

അധരങ്ങളിൽ ഒരു ചെറു പുഞ്ചിരിയോടെ ആ മാന്യൻ
അരങ്ങു വിട്ടിരുന്നു...

പിടയുകയാണൊരു പിഞ്ചു പൂവുകൂടി
രാത്രിയുടെ ഇരുളിൽ ആ മാന്യൻ
തീർത്തൊരാ ചക്രവ്യൂഹത്തിൽ..

കരാളഹസ്തങ്ങൾ അവളുടെ
പൂവിതളുകൾ പറിക്കവേ
തണ്ടൊടിഞ്ഞൊരാ പൂവിന്റെ
തേങ്ങലാ കരഘോഷങ്ങളിൽ എരിഞ്ഞു പോകുന്നു...

താണ്ടണം ഒരുപാടു ദൂരം
എനിക്കി ചുമലിലെ ഭാരമേറുന്ന ഭാണ്ഡവുമേറി...

കാലം എനിക്കായ് കരുതിവെച്ചോരീ കാഴ്ചകൾ ..

ഒരമ്മ പെറ്റമക്കൾ പോരടിച്ചിടുന്നോരീ വഴിയരികിലൂടെ...

വിടരുന്ന പൂക്കളെ തല്ലിക്കൊഴിക്കുന്ന ബീജങ്ങൾ പിറക്കുമീ വഴിയരികിലൂടെ
ഒരു യാത്ര പോകുന്നു ഞാനെൻ മനസ്സിലൊരു ഭാണ്ഡവുമേറി...

പറയാനെനിക്കുണ്ടേറെ പക്ഷെ
സമയംഅതെനിക്കില്ലലോ ..

ദൂരമൊരുപാട് താണ്ടാനുടെനികീ ചുമലിലെ ഭാണ്ഡവുമേറി..


up
0
dowm

രചിച്ചത്:Jayesh
തീയതി:04-10-2018 11:47:38 AM
Added by :Jayesh
വീക്ഷണം:52
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :