നോവിൻ ത്രയ രാഗങ്ങൾ  - തത്ത്വചിന്തകവിതകള്‍

നോവിൻ ത്രയ രാഗങ്ങൾ  

മാധുര്യമേറും യൗവ്വനത്തിന്നു മാറ്റുകൂട്ടാൻ
ആ രണ്ടു രാഗങ്ങൾ തമ്മിലലിഞ്ഞു ചേർന്നു

അപസ്വരമാകുമോയെന്ന ഭീതിയാലവർ
വായിച്ച രാഗങ്ങളൊക്കെയും പ്രണയാതുരമായി...

പ്രിയതമയെ സ്വന്തമാക്കുവാനൊരു ജോലിയല്ലാദ്യം
ചങ്കുറപ്പാണാവശ്യമെന്നവൻ തെളിയിച്ചു

ഒരു കൂരയ്ക്കുള്ളിലൊതുങ്ങിയൊരാ പ്രതീക്ഷകൾ
വെൺചിറകുകൾ വിടർത്തി വാനോളമുയർന്നു

പ്രണയത്തിന്റെ, സ്നേഹത്തിന്റെ മായാലോകം
തൻറെ മാന്ത്രിക വിരലുകളാലവൻ വർണ്ണിച്ചു

കാലചക്രമേറെ ചലിച്ചു, ഒരു കുഞ്ഞതിഥിതന്ന-
ഭാവമാ കളിവീട്ടിൽ പതിയെ ശോകഗാനം മീട്ടി..

എല്ലാ സുഖങ്ങളുമീശ്വരനൊരാൾക്കു മാത്രം
നൽകയില്ലെന്ന സത്യത്തിന്നു വിരാമമിട്ടു..

ആ രണ്ടു രാഗങ്ങൾക്കിടയിലൊരു കുഞ്ഞു
രാഗമായവൾ പെയ്തു, തേജസ്വിനിയായി...

മാധുര്യം നിറഞ്ഞു തുളുമ്പുമാ ഗൃഹത്തിൽ
ഇരട്ടി മധുരവുമായി നൽമുഹൂർത്തങ്ങളെത്തി

എന്തിനായിരുന്നുവത്രമേൽ സൗഭാഗ്യങ്ങള-
തിന്നന്തിമഘട്ടമിത്രമേൽ വിചിത്രമാണേൽ..

സന്താന സൗഭാഗ്യമില്ലെന്ന കുറവതു
പ്രാണൻ വെടിയുമ്പോലത്ര കഠിനമാണോ....?

ഒരു കുഞ്ഞു ദീപമായി തെളിഞ്ഞൊരാ തിരിനാളം കാറ്റിൻ കരങ്ങളാലണഞ്ഞതറിയാതെ,

ഭൂവിൽ തൻ പ്രിയർക്കെന്നുമോർത്തീടുവാൻ
സംഗീതം തുളുമ്പും നറുമന്ദഹാസവും നൽകി

ഇത്തിരി നേരമൊroത്തിരിത്തിരി പ്രതീക്ഷകളും
നൽകിയാ ഉദയസൂര്യനുമസ്തമിച്ചു

പൊന്നോമനയെ മാറോടു ചേർത്തു താരാട്ടുപാടി-
യുറക്കി കൊതിതീരാത്തൊരാ താതനെ,

അച്ഛന്റെ താരാട്ടു കേട്ടുറങ്ങാൻ വിതുമ്പുന്ന
മകൾക്കരികിലേക്കുള്ള ദൈവവിളിയാണതെന്നു പ്രത്യാശിക്കാം

പെൺകിടാങ്ങൾക്കെന്നുമൊരിത്തിരി സ്നേഹ-
ക്കൂടുതൽ താതനോട് തന്നെയാണല്ലോ !!

കണ്ണിലെ കൃഷ്ണമണികൾ പോൽ പരിപാലിച്ചു
ജീവന്റെ തുടിപ്പായി ചേർത്തുപിടിച്ചതൻ

പ്രിയരേ ഒരു നോക്കു കാണുവാൻ, നെയ്തു
കൂട്ടിയ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുവാൻ

വീട്ടിലേക്കു തിരിച്ചു മടങ്ങി ബാക്കിവെച്ച
കിനാവുകൾ ഒരുമിച്ചുകാണുവാനേറേ

തിടുക്കത്താൽ കഴിയുകയാണാശുപത്രി
കിടക്കയിലൊന്നുമറിയാതൊരു പെൺകൊടി

തൻറെ സ്വപ്‌നങ്ങൾക്കു വിധി വിരാമമിട്ടെന്ന്
സത്യമവൾക്കെങ്ങനെ വിശ്വസിക്കാനാവും...?

ഇതിലും വലിയ അശുഭ വാർത്ത വേറൊന്നു
കേൾക്കാനില്ലാത്തൊരാ പെൺകൊടിതൻ

മനസ്സിന്നു ഹൃദയം നുറുങ്ങുമീ വേദന-
യുൾക്കൊള്ളുവാൻ ദൈവം കരുത്തു നൽകട്ടെ... 😓


up
0
dowm

രചിച്ചത്:
തീയതി:05-10-2018 07:13:12 AM
Added by :Sabeela Noufal
വീക്ഷണം:56
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :