മധുരിതമീ രാവുകൾ - പ്രണയകവിതകള്‍

മധുരിതമീ രാവുകൾ 

ഒരു ചെറു മന്ദസ്മിതം പൊഴിച്ചു
മയങ്ങുമെൻ പ്രിയതേ
നിൻ ചാരെ ചേർന്നു ശയിക്കുമ്പോൾ മധുരിതമീ രാവുകൾ...

അമൃതമായ് നിൻ നിശ്വാസങ്ങളെനിക്കീ രാവിതിൽ..
കിനാവിന്റെ ഊഞ്ഞാലിൽ നീ ഇരുന്നാടാവേ
ഒരായിരം താരകങ്ങൾ പൊഴിക്കുന്നു പുഷ്പവൃഷ്ടി
നിനക്കുമേൽ ...

പതിയെ നിൻ കാതോരമെൻ അധരങ്ങൾ പതിക്കവേ
വിടരാനൊരുങ്ങുന്നതിനും മുൻപേ
വിളിച്ചുണർത്തിയൊരു പനീർ പൂ പോൽ
നിൻ നയനങ്ങൾ എൻ കാതരേ...

നിൻ ചെഞ്ചുവർപ്പാർന്ന ചൊടികളിൽ പുഞ്ചിരി മാഞ്ഞതെന്തേ
മാന്പേട മിഴികളിൽ പരിഭവം നിഴലിക്കുന്നുവോ ...

കണ്ട കിനാവിന്റെ മറുപാതി നാമൊരുമിച്ചു
പലനാൾ കണ്ടതല്ലേ...

കാതോർത്തുകൊൾക നിൻ കാതിൽ
ഒരു കുയിൽ കൂജനം പോൽ
മൊഴിഞ്ഞീടാം ഇനിയും പലവട്ടമാ കാണാക്കിനാപാതി ..
പാടാം ഞാനിനിയുംഒമാനെ ....

ഒരുനീരുറവയ് നീ ഒഴുകുമ്പോൾ
നിനക്കു തലചായ്കാനൊരു അരുവിയായ് ഞാൻ
ഓളങ്ങളായ് നീന്തിത്തുടിക്കുക നീ എൻ മാറിൽ..

ഋതുവായ് ഞാൻ മാറിടുമ്പോൾ വിടരുന്ന പൂക്കളായ് നീ എൻ വാടിയിൽ

വിണ്ണിലെ താരമായ് നീ പിറന്നപ്പോൾ
ശരത്കാല സന്ധ്യയായി മാറിഞാനെൻ ഓമലേ ...

പാൽ നിലാവായ് നീ മാറിയപ്പോൾ
ഈറനാമൊരു മന്ദമാരുതനായിഞാൻ ...

ഒരു കാർമേഘമായ് ഞാൻ പെയ്യുവാൻ നിൽക്കവേ
മയിലായ് പീലിനീവർത്തി നീ ആടി...

ഓമലേ നീ മയങ്ങുകെൻ മാറിൽ കിനാവിൻറെ
പാൽ പുഞ്ചിരി പൊഴിച്ചുകൊണ്ടീ രാവിൽ ..

ഈ രാവ് പുലരാതിരുന്നെകിലാശിച്ചുപോയ്..

ഒരു ചെറു മന്ദസ്മിതം പൊഴിച്ചു
മയങ്ങുമെൻ പ്രിയതേ
നിൻ ചാരെ ചേർന്നു ശയിക്കുമ്പോൾ മധുരിതമീ രാവുകൾ...


up
0
dowm

രചിച്ചത്:ജയേഷ്
തീയതി:06-10-2018 10:18:56 AM
Added by :Jayesh
വീക്ഷണം:240
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :