കുതിപ്പ്   - തത്ത്വചിന്തകവിതകള്‍

കുതിപ്പ്  

ഭാരതം കുതിക്കണമെങ്കിൽ
ശാസ്ത്ര സംസ്കാരം വളരണം.
പദ്ധതികൾ ചൂഷണത്തിന്റെ
രാജപാതയും അധികാരം
കയ്യാളുന്ന സൂത്രവുമാക്കി
വാക്കുകൾക്കിടയിൽ അക്കങ്ങൾ
പെരുപ്പിക്കുന്ന തന്ത്രമല്ല
വികസനമെന്നറിയുന്ന
രാഷ്ട്രീയംവെറും സ്വപ്നമായാൽ
മറ്റൊരു അടിമത്വ വാഴ്ച-
സാമ്പത്തിക സംവിധാനത്തിൽ.

പട്ടിണിയുടെ പുരാണങ്ങൾ
വിധിയുടെ തന്ത്രങ്ങളാക്കി
ശാസ്ത്രത്തെ അവമാനിക്കാതെ
ജനങ്ങളെ ഒറ്റപ്പെടുത്തുന്ന
ആചാരത്തിനറുതിയാവണം


up
0
dowm

രചിച്ചത്:മോഹൻ
തീയതി:06-10-2018 07:56:44 PM
Added by :Mohanpillai
വീക്ഷണം:43
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me