അന്ധത    - മലയാളകവിതകള്‍

അന്ധത  

അന്ധത
മറ്റൊരു ചുമലിൽ കൈവെച്ചു
നീങ്ങോന്നൊരന്ധൻ മനമിതിൽ
നീറും നോവുകൾ പലവിധം ....
രൂപമോ ,ഭാവമോ ,ഭംഗിയോ ,
ആകാരമോ ,കാണാൻ കഴിയാത്ത
മനോവികാരം........ .
സ്നേഹമാകും ഉൾക്കണ്ണു മാത്രമീ
ഭൂവിൽ പ്രകാശിപ്പൂ ........
ഭാവമാം രോദനം കണ്ണുനീർ
ചാലുകളിലൊതുക്കി ഉള്ളം
തുറക്കാനനുവദിക്കാത്ത മനക്കണ്ണു
സ്വയം ആത്മാഹുതിക്കൊരുങ്ങുമ്പോൾ
സ്വരമധുരമായ് പാടാൻ കഴിയുമീ
അഹന്തയെ സ്തുതിപ്പൂ ദൈവനാമത്തിൽ
കാഴ്ചയുള്ള പലരിലും അന്ധത ഒളിഞ്ഞിരിപ്പൂ
മനമിതിൽ ...............





up
0
dowm

രചിച്ചത്:സുര്യമുരളി
തീയതി:16-10-2018 09:54:02 PM
Added by :Suryamurali
വീക്ഷണം:73
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :