മനസ്സ്  - പ്രണയകവിതകള്‍

മനസ്സ്  

നീയില്ലാത്തൊരു ലോകമെൻ
ചിന്തകൾക്കുമതീതമാണെൻ സഖി

നിയകലുന്നൊരാ ഞൊടിയിൽ
മൃതമാകുമെൻ മനം

നിന്നിൽ ഞാൻ എന്നതിലും
എന്നിൽ നീ മാത്രമാണെന്നു നീ അറിഞ്ഞുകൊൾകെൻ പ്രിയേ

നിന്നോർമ്മകളൊരു ലഹരിയായ്
പടർന്നെന്നുള്ളിൽ നിറയവെ

നീയെൻ സ്വന്തമെന്നന്നു എൻ കാതിൽ മൊഴിയവെ
എത്ര മധുരം നിൻ തേനൂറും മൊഴികൾക്

നിൻ പുഞ്ചിരിയൻ ഉന്മാദലഹരി..

പ്രണയം ജീവനാകുമ്പോൾ വിരഹം മരണത്തിനാൽ ഭേദിക്കുമൊരാ ചക്രവ്യൂഹം...

നീയില്ലാത്തൊരു ലോകമെൻ
ചിന്തകൾക്കുമതീതമാണെൻ സഖി

ഒരു പനീർ ഗന്ധമായ് നിറയൂ നീ എന്നിലിനിയും
പാടുവാൻ മറന്നോരെൻ ചുണ്ടിൽ പുതു ഗീതാമായ്
വന്നണയു...

എൻ മനസ്സിൻ ജാലകം നീ മെല്ലെ തുറക്കവേ
എന്നിലെ മോഹ വള്ളികൾ പൂവിട്ടു തളിർക്കവേ

ഒരു ചുടു ചുംബനത്തിനായ് ഞാൻ കൊതിക്കവേ
നീയില്ലാത്തൊരു ലോകമെൻ
ചിന്തകൾക്കുമതീതമാണെൻ സഖി




up
0
dowm

രചിച്ചത്:ജയേഷ്
തീയതി:18-10-2018 09:59:32 PM
Added by :Jayesh
വീക്ഷണം:329
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :